in ,

ഹോമിയോ ആശുപത്രികളിലും ഡിസ്‌പെന്‍സറികളിലും കോവിഡ് രോഗികളെ ചികിത്സിക്കാം

Share this story

തിരുവനന്തപുരം: സംസ്ഥാനത്ത് ഹോമിയോ ആശുപത്രികളിലും ഡിസ്‌പെന്‍സറികളിലും കോവിഡ് ചികിത്സ നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. കേന്ദ്ര ആയുഷ് വകുപ്പും സുപ്രീം കോടതിയും കോവിഡിന് ഹോമിയോ ചികിത്സ നടത്താമെന്ന് ഉത്തരവിറക്കിയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അനുകൂല ഉത്തരവിറക്കാതിരുന്നതോടെ ഹോമിയോ ഡോക്ടര്‍മാര്‍ ഹൈക്കോടതിയെ സമീപിച്ചു. 28 ദിവസത്തിനകം ഉത്തരവ് വേണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശം.

ഹോമിയോ ചികിത്സയ്ക്ക് 20 മരുന്നുകള്‍ ആയുഷ് വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഹോമിയോ ആശുപത്രികള്‍ വഴി ഇതുവരെ കോവിഡ് പ്രതിരോധ മരുന്ന് മാത്രമേ നല്‍കിയിരുന്നുള്ളു. ഇനി സര്‍ക്കാര്‍ മേഖലയിലെ 36 ഹോമിയോ ആശുപത്രികളിലും 1070 ഡിസ്‌പെന്‍സറികളിലും ചികിത്സ നടത്താം. സ്വകാര്യ ഹോമിയോ ആശുപത്രികളിലും ചികിത്സ നടത്തുന്നതിന് തടസമില്ല.

അമിത വണ്ണം മുള്ളവര്‍ ഭക്ഷണത്തിന് മുന്‍പ് വെള്ളം കുടിക്കുന്നതാണ് നല്ലത്

ഔഷധ ഗുണങ്ങളുടെ കലവറയാണ് പനികൂര്‍ക്ക