- Advertisement -Newspaper WordPress Theme
covid-19ഗ്രീന്‍ ഫംഗസും രാജ്യത്ത് ആശങ്കയാകുന്നു, കോവിഡ് മുക്തനായ ഇന്‍ഡോര്‍ സ്വദേശിക്ക് രോഗബാധ

ഗ്രീന്‍ ഫംഗസും രാജ്യത്ത് ആശങ്കയാകുന്നു, കോവിഡ് മുക്തനായ ഇന്‍ഡോര്‍ സ്വദേശിക്ക് രോഗബാധ

ന്യൂഡല്‍ഹി: കോവിഡ് രോഗമുക്തി നേടിയതിനു പിന്നാലെ ഇന്‍ഡോര്‍ സ്വദേശിയില്‍ ഗ്രീന്‍ ഫംഗസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഇയാളില്‍ ബ്ലാക്ക് ഫംഗസ് രോഗം നേരത്തെ സ്ഥിരീകരിച്ചിരുന്നു. മധ്യപ്രദേശില്‍ ചികിത്സയിലിരുന്ന ഇയാളെ വിദഗ്ദ ചികിത്സയ്ക്കായി മുംബൈയിലേക്ക് മാറ്റി. കോവിഡ് മുക്തനായതിനു പിന്നാലെ നടത്തിയ വിശദ പരിശോധനയിലാണ് ഫംഗസ് ബാധ കണ്ടെത്തിയതെന്ന് ശ്രീ അരബിന്ദോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടറായ രവി ദോസി വ്യക്തമാക്കുന്നു.

രണ്ടു മാസങ്ങള്‍ക്ക് മുമ്പാണ് രോഗിയെ കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരു മാസത്തോളം ഇയാള്‍ ഐ.സി.യുവില്‍ ചികിത്സയിലായിരുന്നു. കോവിഡ് മുക്തനായെങ്കിലും കടുത്ത പനി തുടരുകയും മൂക്കിലൂടെ രക്തം വരികയും ചെയ്തിരുന്നു. കൂടാതെ, ഭാരം കുറഞ്ഞത് മൂലം രോഗി അതീവ ക്ഷീണതനായിരുന്നുവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഇയാളില്‍ രക്തം, ശ്വാസകോശം, സൈനസുകള്‍ എന്നിവയിലാണ് രോഗബാധ കണ്ടെത്തിയതെന്ന് ഡോക്ടര്‍ രവി ദോസി കൂട്ടിച്ചേര്‍ത്തു. ഗ്രീന്‍ ഫംഗസിന്റെ സ്വഭാവത്തെ കുറിച്ച് കൂടുതല്‍ പഠനം നടത്തണമെന്നാണ് ഡോക്ടര്‍ ആവശ്യപ്പെടുന്നത്.

രാജ്യത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് നിരവധിപേരാണ് മരിച്ചത്. ആയിരക്കണക്കിന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme