spot_img
spot_img
Homecovid-19സ്പുട്‌നിക് വാക്സിന്‍ കൊവിഡ് ഡെല്‍റ്റ വകഭേദത്തിനെതിരെ കൂടുതല്‍ ഫലപ്രദമെന്ന് പഠനം

സ്പുട്‌നിക് വാക്സിന്‍ കൊവിഡ് ഡെല്‍റ്റ വകഭേദത്തിനെതിരെ കൂടുതല്‍ ഫലപ്രദമെന്ന് പഠനം

ന്യൂഡല്‍ഹി: സ്പുട്‌നിക് വാക്സിന്‍ കൊവിഡ് ഡെല്‍റ്റ വകഭേദത്തിനെതിരെ കൂടുതല്‍ ഫലപ്രദമെന്ന് പഠനം. മറ്റ് വാക്സിനുകളുമായി താരതമ്യം ചെയുമ്പോള്‍ സ്പുട്‌നിക് കൂടുതല്‍ ഫലപ്രദമെന്ന് കണ്ടെത്തിയതായി പഠനങ്ങള്‍ ചൂണ്ടികാട്ടുന്നു. ഇന്ത്യയിലാണ് ഡെല്‍റ്റ വകഭേദം ആദ്യമായി കണ്ടെത്തിയത്. സ്പുട്‌നിക് ഔദ്യോഗിക ട്വിറ്റെര്‍ അക്കൗണ്ടിലൂടെയാണ് പുതിയ പഠനവിവരം പുറത്ത് വിട്ടത്. വാക്സിന്‍ നിര്‍മാതാക്കളായ ഗാമാലേയ സെന്ററാണ്? പഠനം നടത്തിയത്.

വൈകാതെ ഇന്റര്‍നാഷണല്‍ ജേണലില്‍ പഠനം പ്രസിദ്ധീകരിക്കും. ഇന്ത്യയില്‍ സ്പുട്‌നിക് വാക്സിന് അനുമതി ലഭിച്ചിരുന്നു. ഡോ.റെഡീഡ്ഡ് ലബോറട്ടറിയാണ് ഇന്ത്യയില്‍ സ്പുട്‌നിക് വാക്സിന്‍ നിര്‍മിക്കുന്നത്.

- Advertisement -

spot_img
spot_img

- Advertisement -