- Advertisement -Newspaper WordPress Theme
covid-19കോവാക്സിന്‍ സ്വീകരിച്ച യുവാവ് മരിച്ച സംഭവത്തില്‍ വിശദവീകരണവുമായി ഭാരത് ബയോടെക്

കോവാക്സിന്‍ സ്വീകരിച്ച യുവാവ് മരിച്ച സംഭവത്തില്‍ വിശദവീകരണവുമായി ഭാരത് ബയോടെക്

ഭോപ്പാലില്‍ കോവാക്സിന്‍ സ്വീകരിച്ച യുവാവ് മരിച്ച സംഭവത്തില്‍ വിശദീകരണവുമായി ഭാരത് ബയോടെക്. ഐസിഎംആറുമായി സഹകരിച്ച് ഭാരത് ബയോടെക് വികസിപ്പിക്കുന്ന കോവാക്‌സിന്റെ പരീക്ഷണത്തില്‍ പങ്കെടുത്ത യുവാവാണ് പത്ത് ദിവസത്തിന് ശേഷം മരിച്ചത്. എന്നാല്‍, മരണം വാക്സിനേഷന്‍ മൂലമല്ലെന്നാണ് പ്രാഥമിക അവലോകനങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് ഭാരത് ബയോടെക് പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.

വിഷം കഴിച്ചതിന്റെ ഫലമായുള്ള ഹൃദയ സംബന്ധമായ തകരാറാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതെന്നും ഭാരത് ബയോടെക് കൂട്ടിച്ചേര്‍ത്തു. എന്റോള്‍മെന്റ് സമയത്ത്, കോവിഡ് വോളണ്ടിയര്‍ മൂന്നാം ഘട്ട ട്രയലില്‍ പങ്കാളിയാകാനുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചിരുന്നു. ഏഴ് ദിവസത്തെ ഡോസിങ്ങിന് ശേഷമുള്ള എല്ലാ വിവരങ്ങളും ശേഖരിച്ചതില്‍ ആരോഗ്യവാനാണെന്ന് വ്യക്തമായിരുന്നതായും ഭാരത് ബയോടെക് പ്രസ്താവനയില്‍ പറഞ്ഞു.

സംഭവത്തില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. നാല്‍പ്പത്തിയേഴുകാരനായ ദീപക് മറാവി എന്ന വളണ്ടിയറാണ് മരണത്തിന് കീഴടങ്ങിയത്. ഡിസംബര്‍ 12നാണ് ഇയാള്‍ വാക്സിന്‍ കുത്തിവയ്പ്പ് എടുത്തത്. പത്ത് ദിവസത്തിന് ശേഷം 21നായിരുന്നു മരണം.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme