- Advertisement -Newspaper WordPress Theme
covid-19കൊവിഡ് കുട്ടികളെ ബാധിക്കില്ലെന്ന് പറയാന്‍ കഴിയില്ല : മുഖ്യമന്ത്രി

കൊവിഡ് കുട്ടികളെ ബാധിക്കില്ലെന്ന് പറയാന്‍ കഴിയില്ല : മുഖ്യമന്ത്രി

കുട്ടികളെ കൊവിഡ് കൂടുതല്‍ ബാധിക്കില്ല എന്നൊരു പ്രചാരണം നടക്കുന്നുണ്ട്. ഒരു പരിധി വരെ ഇത് ശരിയാണ്. പ്രായാധിക്യമുള്ളവരെ ബാധിക്കുന്നത് പോലെ കുട്ടികളെ ബാധിക്കില്ല. പക്ഷേ രോഗം വ്യാപകമായി പകരുമ്പോള്‍ അതിന് ആനുപാതികമായി കുട്ടികളേയും രോ?ഗം ബാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് ചിലപ്പോള്‍ രൂക്ഷമാകാം. അതുകൊണ്ട് ശ്രദ്ധിക്കണം. കൊവിഡ് ഭേതമായ കുട്ടികളില്‍ മറ്റ് ചില രോഗലക്ഷണങ്ങള്‍ കണ്ടുവരാറുണ്ട്. അതുകൊണ്ട് കുട്ടികളുമായി പുറത്ത് പോകുമ്പോള്‍ ശ്രദ്ധിക്കണം. കുട്ടികള്‍ക്ക് ചുറ്റുമുള്ള രക്ഷാവലയം തീര്‍ക്കേണ്ടത് മുതിര്‍ന്നവരാണ്.

കുടുംബാംഗങ്ങള്‍ക്കിടയില്‍ രോഗം പടരുന്നത് കൂടുതലായി കാണുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രോ?ഗബാധിതര്‍ റൂം ക്വാറന്റീന്‍ പാലിക്കണം. ഇത് മറ്റു കുടുംബാം?ഗങ്ങളിലേക്ക് രോ?ഗം പടരുന്നത് തടയും. അടച്ചുമൂടിയ ഇടങ്ങളില്‍ രോഗം വേഗം പകരും. ഓഫിസുകള്‍, വാഹനങ്ങള്‍, തുടങ്ങിയ അടഞ്ഞ സ്ഥലത്ത് ആളുകള്‍ ശ്രദ്ധിക്കണമെന്നും, മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്നും മുഖ്യമന്ത്രി

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme