- Advertisement -Newspaper WordPress Theme
covid-19രാജ്യത്ത് 56,211 പേര്‍ക്ക് കൂടി കോവിഡ്; 271 മരണം, വ്യാപനം അതി രൂക്ഷം

രാജ്യത്ത് 56,211 പേര്‍ക്ക് കൂടി കോവിഡ്; 271 മരണം, വ്യാപനം അതി രൂക്ഷം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 56,211 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 271 പേര്‍ മരിച്ചതായും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

1,20,95,855 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 1,13,93,021പേര്‍ രോഗമുക്തി നേടുകയും ചെയ്തു. 5,40,720 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. മരണസംഖ്യ 1,62,114 ആയി ഉയരുകയും ചെയ്തു. 6,11,13,354 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
സംസ്ഥാനങ്ങളില്‍ കോവിഡ്? ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ മിക്കയിടങ്ങളിലും നിയന്ത്രണം ശക്തമാക്കി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍. ഏപ്രില്‍ ഒന്നുമുതല്‍ നിയന്ത്രണം കടുപ്പിക്കാനാണ് സംസ്ഥാനത്തിന്റെ തീരുമാനം.
മഹാരാഷ്ട്രയില്‍ 32.21 ശതമാനമാണ് കോവിഡ് കേസുകളുടെ വര്‍ധന. തിങ്കളാഴ്ച മാത്രം 31,643 കേസുകളും 102 മരണങ്ങളുമാണ് സ്ഥിരീകരിച്ചത്. 3.36 ലക്ഷം പേരാണ് ഇപ്പോള്‍ ചികിത്സയിലുളളത്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme