കൊറോണയുടെ ഈ കാലത്ത് നാം അറിഞ്ഞിരിക്കേണ്ട പേരുകളാണ് ഉഗൂര്‍ സഹിനും ഭാര്യ ഒസ്ലം ടുറേസിയും. ഈ ദമ്പതിമാരുടെ ഗവേഷങ്ങള്‍ മുന്‍നിര്‍ത്തിയാണ് നിലവിലെ കോവിഡിനുള്ള വാക്സിന് കണ്ടു പിടിക്കപെട്ടിരിക്കുന്നത്.
ഡോക്ടര്‍, ഗൈനക്കോളജിസ്റ്റ്, ടര്‍ക്കിഷ് വംശജനായ സംരംഭകന് എന്നീനിലകളില്‍ പ്രമുഖനായ ഒരു തുര്‍ക്കിഷ്-ജര്‍മ്മന്‍ ഗവേഷകനാണ് ഉഗൂര്‍ സഹിന്. കാന്‍സര്‍ ഗവേഷണവും രോഗപ്രതിരോധശാസ്ത്രവുമാണ് അദ്ദേഹത്തിന്റെ പ്രധാന ഗവേഷണ മേഖലകള്‍. 2006 മുതല്‍ മെയിന്‍സ് സര്‍വകലാശാലയിലെ മൂന്നാമത്തെ മെഡിക്കല്‍ ക്ലിനിക്കില്‍ പരീക്ഷണാത്മക ഓങ്കോളജി പ്രൊഫസറായും 2008 മുതല്‍ ബോര്‍ഡ് ചെയര്‍മാനായും, ഭാര്യ ഒസ്ലം ടുറേസിയുമായിച്ചേര്ന്ന് സ്ഥാപിച്ച കമ്പനിയായ ബയോടെക് എസ്ഇയുടെ സിഇഒയുമായും അദ്ദേഹം പ്രവര്‍ത്തിക്കുന്നു.
ബിയോണ്ടെക്കിന്റെ സഹസ്ഥാപകയും ചീഫ് മെഡിക്കല്‍ ഓഫീസറുമായ ഒരു തുര്‍ക്കിഷ് – ജര്‍മന്‍ ഡോക്ടറാണ് ഒസ്ലം ടുറേസി. ഇവര്‍ ജര്‍മ്മനി ആസ്ഥാനമായുള്ള ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന അസോസിയേഷന് ഫോര്‍ കാന്‍സര്‍ ഇമ്മ്യൂണോതെറാപ്പി (സിഐഎംടി)യായ മെയിന്‍സിനെ പ്രസിഡന്റും മെയിന്‍സ് സര്‍വകലാശാലയിലെ ലക്ചററും ആണ്. കാന്‍സര്‍ ഇമ്മ്യൂണോതെറാപ്പിക്ക് തുടക്കമിട്ടവരില്‍ ഒരാള്‍ ടുറേസിയാണ്.
എഴുത്ത്: സജിലാല്‍