കോവിഡ് രണ്ടാം തരംഗത്തില്‍ സംസ്ഥാനത്ത് പടരുന്ന ജനിതക വകഭേതം വന്ന കൊറോണ വൈറസ് ആണോ എന്ന കാര്യം പ്രത്യേകം പഠന വിധേയമാക്കും. ആള്കൂട്ടമാണ് രോഗം പടരാന്‍ കാരണമെന്ന് കരുതുമ്പോഴും പല രാജ്യങ്ങളിലും രണ്ടാം തരംഗത്തിന് കാരണമായത് വൈറസിനുണ്ടായ ജനിതകമാറ്റമാണെന്ന് വിലയിരുത്തുന്നുണ്ട്. ഇത് കണക്കിലെടുത്താണ് എല്ലാ ജില്ലയില്‍ നിന്നും സാംപില്‍ ശേഖരിച്ച് വിദഗ്ത പഠനം നടത്താന്‍ ആലോചിക്കുന്നത്. നിലവില്‍ കേരളത്തിലുള്ള സാംപിളുകള്‍ പൂനെ വൈറോളജി ഇന്‍സിറ്റിയൂട്ടില്‍ വിദഗ്ത പരിശേധന നടത്തുന്നുണ്ട്. വൈറസിന്റെ സ്പൈക് പ്രോട്ടീന്‍ സംബന്ധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജിലും രാജീവ് ഗാന്ധി ഇന്സിറ്റിയൂട്ടിലും പഠനം നടത്താനുള്ള ശുപാര്‍ശകളും പരിഗണനയിലാണ്. ഡല്‍ഹി സിഎസ് ഐ ആറിന് കീഴിലുള്ള ഇന്‍സിറ്റിയൂട്ട് ഓഫ് ജീനോമിക്സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജിയുമായി ചേര്‍ന്ന് കൂടുതല്‍ പഠനം നടത്തും.
നേരത്തെ കേരളത്തില്‍ നിന്നുള്ള 179 വൈറസുകളുടെ ജനിതക ശ്രേണീകരണം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയിരുന്നു. രോഗകാരണണായ സാഴ്സ് കൊറോണ വൈറസ്-2ആര്.എന്‍.എവൈറസ് ആയതിനാല്‍ ജനിക മാറ്റത്തിലൂടെ വകഭേതം വരാന്‍ സാധ്യത കൂടുതലാണെന്നാണ് ശാസ്ത്ര സമൂഹത്തിന്റെ വിലയിരുത്തല്‍.
കര്‍ണാടകം, മഹാരാഷ്ട്ര, ഡല്‍ഹി പശ്ചിമബംഗാള്‍, ഗുജ്റാത്ത് എന്നീ സംസ്ഥാനങ്ങളില്‍ പടരുന്നത് ബി 1.617 എന്ന വകഭേതമാണെന്നാണ് വിലയിരുത്തല്‍. ഈ വൈറസിന്റെ സമാന സ്വഭാവമാണ് കേരളത്തിലും കണ്ട് വരുന്നത്. നിലവിലുള്ള പ്രതിരോധ മരുന്നുകള്‍ ഈ വകഭേതങ്ങളെ ചെറുക്കുന്നതാണ്. സെപ്തംബറിലാണ് വൈറസിന്റെ യു.കെ വകഭേതം കണ്ടെത്തിയത്. പകര്‍ച്ചാനിരക്കും മരണസാധ്യതയും കൂടുതലാണെന്നാണ് ഇതിന്റെ പ്രത്യേകത. ഒക്ടോബറില്ദക്ഷിണാഫ്രിക്കയിലും ജനുവരിയില്‍ അമേരിക്കയിലും മറ്റൊരുവകഭേതം (ബി1.351) കണ്ടെത്തി. ബ്രസീലില്‍ നിന്ന് ജപ്പാനിലെത്തിയ യാത്രക്കാരിലാണ് മൂന്നാമത്തെ ഇനം (പി.1) കണ്ടെത്തിയത്.
ഇതുവരെ ബ്രിട്ടന്, ബ്രസീല്‍,ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലാണ് ജനിതകവകഭേതം വന്ന മാരക വൈറസുകളെ കണ്ടെത്തിയത്. ഈ രാജ്യങ്ങളില്‍ നിന്ന് കേരളത്തില്‍ എത്തിയ 113 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതില്‍109 പേരുടെ പരിശേധന ഫലം പിന്നീട് നെഗറ്റീവായി. 11 പേരില്‍ മാത്രമാണ് ജനിതക വകഭേതം വന്ന വൈറസിനെ കണ്ടെത്തിയത്. ഇവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് വൈറസ് പടരുന്നത് തടയാനായിട്ടുണ്ട്. എന്നാല്‍ 60 ശതമാനം പേര്‍ക്കെങ്കിലും പ്രതിരോധ മരുന്ന് നല്കിയാല് മാത്രമേ സാമൂഹിക പ്രതിരോധശേഷി കൈവരിച്ചെന്ന് അവകാശപ്പെടാനാകു.