- Advertisement -Newspaper WordPress Theme
covid-19കോവിഡ്: ഉത്തരേന്ത്യയിലെ ശ്മശാനങ്ങളില്‍ മൃതദേഹങ്ങള്‍ കുന്ന്കൂടുന്നു

കോവിഡ്: ഉത്തരേന്ത്യയിലെ ശ്മശാനങ്ങളില്‍ മൃതദേഹങ്ങള്‍ കുന്ന്കൂടുന്നു

കോവിഡ് മാനദണ്ഡങ്ങള്‍ പെരുകിയതോടെ രാജ്യത്തെ ശ്മശാനങ്ങളില്‍ മൃതദേഹങ്ങള്‍ കുന്നുകൂടുന്നു. ഡല്‍ഹി , ലഖ്‌നൗ, അഹമ്മദാബാദ് ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ ദിവസം 15-20 മൃതദേഹങ്ങള്‍ സംസ്‌കരിച്ചിരുന്ന ശ്മശാനങ്ങളില്‍ നൂറിലധികം മൃതദേഹങ്ങളാണ് എത്തുന്നത്. ഇതിനെ നേരിടാന്‍ മിക്ക ശ്മശാനങ്ങളും ഇടവേളകളില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. ഗ്യാസ്, വൈദ്യുതി ശ്മശാനങ്ങള്‍ക്ക് പുറമേ മിക്കയിടങ്ങളിലും വിരക് ഉപയോഗിച്ചും ദഹിപ്പിച്ച് തുടങ്ങി. പെട്രോളും മണ്ണെണ്ണെയുമൊക്കെ മൃതദേഹങ്ങള്‍ വേഗം കത്തിക്കാനായി ഉപയോഗിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇത് പരിസര വാസികള്‍ക്ക് അസൗകര്യവും അരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്നതായി പരാതിക്കിടയാക്കിയിട്ടുണ്ട്.

കഴിഞ്ഞ കാലങ്ങളില്‍ തുടര്‍ച്ചയായി നൂറിലേറെയാണ് ഡല്‍ഹിയിലെ കോവിഡ് മരണങ്ങള്‍. മരണങ്ങള്‍ പത്തിരട്ടി കൂടി. തലസ്ഥാനത്തെ ഏറ്റവും വലിയ ശ്മശാനമായ നിഗം ബോധ് ഘട്ടില്‍ ദിവസവും സംസ്‌കരിക്കപ്പെടുന്നത് നൂറിലേറെ മൃതദേഹങ്ങള്‍. ഇതില്‍ മുപ്പതിലേറെ കോവിഡ് മൃതദേഹങ്ങളാമെന്ന് ശ്മശാനം നടത്തിപ്പുകാരനായ അവധേഷ് ശര്‍മ പറഞ്ഞു. ഏപ്രില്‍ ഒന്നു മുതല്‍ അഞ്ച് വരെ ദിവസും മൂന്നോ നാലോ മൃതദേഹങ്ങളായിരുന്നു. ഏപ്രില്‍ ആറു മുതല്‍ ഇത് 10, 12 ആയി വര്‍ധിച്ചു. ഏപ്രില്‍ 12ന് 24 കോവിഡ് മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. ഏപ്രില്‍ 13ന് 36 മൃതദേഹങ്ങളും 14ന്-37എണ്ണവും. ഓരോ ദിവസവും ഇത് തന്നെയാണ് സ്ഥിതി. ശര്‍മ പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളിലും സ്ഥിതി വ്യത്യസ്ഥമല്ല. മൃതദേഹങ്ങളുമായി എത്തുന്ന ആളുകളുടെ നീണ്ട നിരയാണ് ഗുജ്‌റാത്തിലെ ശ്മശാനങ്ങള്‍ക്ക് മുന്നില്‍. അഹമ്മദാബാദ്, സൂറത്ത്, വഡോദര,രാജ്‌കോട്ട് എന്നിവിടങ്ങളിലാണ് സ്ഥിതി രൂക്ഷം. മധ്യപ്രദേശിലെ ഭോപാലില്‍ മാത്രം 37 മരണങ്ങളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. 1884-ലെ ഭോപാല്‍ വാതക ദുരന്തത്തിന് ശേഷം ശ്മശാനങ്ങള്‍ നിറയുന്നത് ആദ്യമാണെന്ന് നടത്തിപ്പുകാര്‍ പറയുന്നു. ഉത്തര്‍പ്രദേശിലെ ലക്‌നൗവിലും സ്ഥിതി രൂക്ഷമാണ്.70-80 മൃതദേഹങ്ങളാണ് ഇവിടെ കോവിഡ് ശ്മശാനങ്ങളില്‍ സംസ്‌കരണത്തിനായി എത്തുന്നത്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme