in , , , ,

കാസര്‍കോട്ട് കോവിഡില്ലാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

Share this story

കോവിഡ് വ്യാപകമാകുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയിലെ ടൗണുകളില്‍ ആളുകള്‍ പ്രവേശിക്കാന്‍ ജില്ലാ ഭരണകൂടം നിയന്ത്രണമേര്‍പ്പെടുത്തി. കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍, ഉപ്പള, കുമ്പള എന്നീ ടൗണുകളിലേക്ക് പ്രവേശിക്കാന്‍ കോവിഡില്ലെന്ന സര്‍ട്ടിഫിക്കറ്റോ രണ്ടുവട്ടം പ്രതിരോധ കുത്തിവെയ്പ്പ് നടത്തിയതിന്റെ രേഖയോ വേണം. ഇന്ന് മുതല്‍ ഇത് നടപ്പിലാക്കുമെന്ന് ജില്ലാ കലക്ടര്‍ സജിത്ത് ബാബു അറിയിച്ചു. വ്യാപാര കേന്ദ്രങ്ങളില്‍ ആളുകള്‍ കൂടാതിരിക്കാനാണ് ഇത്തരമൊരു നിയന്ത്രണം കൊണ്ടുവരുന്നതെന്ന് കലക്ടര്‍ വ്യക്തമാക്കി. ടൗണ്‍ അതിര്‍ത്തികളില്‍ പോലീസ് പരിശോധന കേന്ദ്രങ്ങളുണ്ടാകും. മേല്‍പ്പറഞ്ഞ സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലെങ്കില്‍ ആളുകളെ മടക്കി അയക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥരും അറിയിച്ചു.

നോമ്പുകാലത്തെ ആരോഗ്യം

കോവിഡ്: ഉത്തരേന്ത്യയിലെ ശ്മശാനങ്ങളില്‍ മൃതദേഹങ്ങള്‍ കുന്ന്കൂടുന്നു