- Advertisement -Newspaper WordPress Theme
FEATURESdrugsമദ്യപിക്കാന്‍ പണം നല്‍കിയില്ല; ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

മദ്യപിക്കാന്‍ പണം നല്‍കിയില്ല; ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

പാറശാല : മദ്യപിക്കാന്‍ പണം നല്‍കാത്തതിനെത്തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് നാടിന് നടുക്കിയ അരുംകൊല നടന്നത്.
പാറശാല കുഴിഞ്ഞാംവിള ചൂരക്കുഴി മേക്കേക്കര പുത്തന്‍ വീട്ടില്‍ മീന (37) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി 11.30 നായിരുന്നു സംഭവം. വീട് നവീകരണത്തിന് ലഭിച്ച പണത്തില്‍ നിന്നും മദ്യപിക്കുവാന്‍ ഭര്‍ത്താവ് ഷാജി പണം ആവശ്യപ്പെട്ടു.
പണം നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മീനയുടെ ഭര്‍ത്താവായ ഷാജി മരപ്പണിക്കാരനാണ്. വ്യാഴാഴ്ച ഇയാള്‍ക്ക് പണിയില്ലായിരുന്നു.
പഞ്ചായത്തില്‍ നിന്നും വീടിന് കിട്ടിയ രണ്ടു ലക്ഷം രൂപയില്‍ ഏകദേശം തുകയും ചീട്ടുകളിച്ചും മദ്യപിച്ചും തീര്‍ത്തതായി ആരോപണമുണ്ട്. തുടര്‍ന്ന് സ്വകാര്യ ബാങ്കില്‍ നിന്നും മീന 40000 രൂപകഴിഞ്ഞ ദിവസം ലോണായി എടുക്കുകയായിരുന്നു.
അതില്‍ നിന്നും വീട് പണിക്കായി സിമന്റ് കട്ടി ഇറക്കിയതിന്റെ ബാക്കി തുക മദ്യപിക്കാനായി ഷാജി ആവശ്യപ്പെടുകയായിരുന്നു. കാശ് കൊടുക്കില്ലെന്ന് മീന പറഞ്ഞതോടെ വീണ്ടും മീനയെ മര്‍ദ്ദിക്കുകയും
രക്ഷപ്പെടാന്‍ പുറത്തേക്കോടിയ മീനയെ വീട്ടുമുറ്റത്ത് വച്ച് വെട്ടുകയുമായിരുന്നു. തലയ്ക്കും കഴുത്തിലുമായി വെട്ടേറ്റ് വീട്ടിന്റെ മുന്‍വശത്ത് വീണു കിടന്ന മീനയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരും ബന്ധുക്കളുമാണ് മീനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പാറശാല താലൂക്ക് ആശുപത്രിയിലും അവിടെ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചെ 3.30 -ന് മീന മരണത്തിന് കീഴടങ്ങുകയായിരുന്നു.

മീനയെ വെട്ടിയ കത്തി വീട്ടുമുറ്റത്ത് ഉേപക്ഷിച്ചശേഷം ഷാജി പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം മേല്‍ നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme