- Advertisement -Newspaper WordPress Theme
HEALTHപെട്ടെന്ന് ഭാരം കുറയ്ക്കാന്‍ മരുന്ന് കഴിക്കുന്നത് അപകടം

പെട്ടെന്ന് ഭാരം കുറയ്ക്കാന്‍ മരുന്ന് കഴിക്കുന്നത് അപകടം

പെട്ടെന്ന് ഭാരം കുറയ്ക്കാന്‍ മരുന്നുകള്‍ കഴിക്കുന്ന പ്രവണതയ്‌ക്കെതിരെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). പെട്ടെന്ന് ഭാരം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ ഒഴിവാക്കണമെന്നും ഇത് ക്രമേണ സംഭവിക്കേണ്ട ഒന്നാണെന്നും ആഴ്ചയില്‍ അര കിലോഗ്രാം വീതം കുറയ്ക്കുന്നത് സുരക്ഷിതമാണെന്നും ഐസിഎംആര്‍ പുറത്തിറക്കിയ പുതിയ മാര്‍ഗരേഖയില്‍ പറയുന്നു.

ഭാരം കുറയ്ക്കാനുള്ള ഭക്ഷണക്രമം പ്രതിദിനം 1000 കിലോ കലോറിക്ക് താഴെ ആകരുതെന്നും മാര്‍ഗ്ഗരേഖ പറയുന്നു. ഫ്രഷ് പച്ചക്കറികള്‍, ഹോള്‍ ഗ്രെയ്‌നുകള്‍, പയര്‍ വര്‍ഗ്ഗങ്ങള്‍, ബീന്‍സുകള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നും മാര്‍ഗ്ഗരേഖ ചൂണ്ടിക്കാണിക്കുന്നു. പഞ്ചസാര, സംസ്‌കരിച്ച ഉത്പന്നങ്ങള്‍, പഴച്ചാറുകള്‍ എന്നിവ ഒഴിവാക്കേണ്ടതാണെന്നും ഐസിഎംആര്‍ പറയുന്നു. ഭാരം കുറയ്ക്കാനും ആരോഗ്യം നിലനിര്‍ത്താനും നിത്യവും വ്യായാമം, യോഗ പോലുള്ള മാര്‍ഗ്ഗങ്ങള്‍ പിന്തുടരണമെന്നും ഐസിഎംആര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ആരോഗ്യകരമായി ഭാരം കുറയ്ക്കലിനുള്ള ഐസിഎംആര്‍ നിര്‍ദ്ദേശങ്ങള്‍ ഇനി പറയുന്നവയാണ്.

1. ഫൈബറും പോഷണങ്ങളും ഉയര്‍ന്ന തോതില്‍ അടങ്ങിയ ഭക്ഷണക്രമം തിരഞ്ഞെടുക്കുക. ഇത് അധികം ഭക്ഷണം കഴിക്കാനും അമിതമായി കലോറി അകത്ത് ചെല്ലാനുമുള്ള സാധ്യത കുറയ്ക്കുന്നു.

2. കലോറി കുറവുള്ളതും വൈറ്റമിനുകളും ധാതുക്കളും ഫൈബറും കൂടുതല്‍ അടങ്ങിയിരിക്കുന്നതുമായ പച്ചക്കറികള്‍ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക

3. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവില്‍ ശ്രദ്ധവച്ച് അമിതമായി കഴിക്കുന്നത് ഒഴിവാക്കണം

4. സ്‌നാക്‌സ് കഴിക്കുമ്പോള്‍ നട്‌സ്, പ്ലെയ്ന്‍ യോഗര്‍ട്ട്, മുറിച്ച പച്ചക്കറികള്‍ പോലുള്ള ആരോഗ്യകരമായ വിഭവങ്ങള്‍ തിരഞ്ഞെടുക്കുക

5.തൊലിയില്ലാത്ത പക്ഷി മാംസം, മീനിന്റെയും മാംസത്തിന്റെയും ലീന്‍ കട്ടുകള്‍ എന്നിവയില്‍ കലോറിയും സാച്ചുറേറ്റഡ് കൊഴുപ്പും കുറവാണെന്നതിനാല്‍ ഇവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം.

6. എണ്ണ കുറവുള്ള ഗ്രില്ലിങ്, ബേക്കിങ്, സ്റ്റീമിങ്, സോട്ടിയിങ് പോലുള്ള പാചകരീതികള്‍ പിന്തുടരുക.

7. സോഡ, പഴച്ചാറുകള്‍ പോലുള്ള മധുര പാനീയങ്ങള്‍ ഒഴിവാക്കി പകരം വെള്ളം, ഹെര്‍ബല്‍ ചായ, മധുരമില്ലാത്ത പാനീയങ്ങള്‍ എന്നിവ കഴിക്കുക

8. ഭക്ഷണസാധനങ്ങള്‍ വാങ്ങും മുന്‍പ് അവയുടെ ലേബലുകള്‍ വായിച്ചു നോക്കി കലോറിയുടെയും സാച്ചുറേറ്റഡ് കൊഴുപ്പിന്റെയും അമിത പഞ്ചസാരയുടെയും സോഡിയത്തിന്റെയുമൊക്കെ തോത് മനസ്സിലാക്കുക. ആരോഗ്യകരമായ ചേരുവകള്‍ ഉളളതും ഉപ്പും പഞ്ചസാരയും അധികം അടങ്ങാത്തതുമായ വിഭവങ്ങള്‍ തിരഞ്ഞെടുക്കുക.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme