ഡല്‍ഹിയില്‍ 6 കോടി രൂപ വിലമതിക്കുന്ന ഹെറോയിനുമായി രണ്ട് ഉഗാണ്ടന്‍ സ്വദേശികള്‍ പിടിയില്‍. 9.8 കിലോ ഹെറോയിനുമായാണ് രണ്ട് വിദേശികളെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസ് പിടികൂടിയത്. ഞായറാഴ്ചയാണ് ഇവരെ പിടികൂടിയത്. ആര്‍ക്ക് വേണ്ടിയാണ് ഇത് കൊണ്ടുവന്നത് എന്നതിനെപ്പറ്റി കസ്റ്റംസ് ഇവരെ ചോദ്യം ചെയ്യുകയാണ്.
ഉഗാണ്ടയിലെ എന്റബ്ബെയില്‍ നിന്ന് ദോഹ വഴിയുള്ള വിമാനത്തിലാണ് ഇവര്‍ ഡല്‍ഹിയില്‍ എത്തിയത്. വിമാനത്താവളത്തില്‍ എത്തിയ ഇവരുടെ പ്രവൃത്തികളില്‍ സംശയം തോന്നിയാണ് കസ്റ്റംസ് ഇവരെ പരിശോധിച്ചത്. രേഖകള്‍ പരിശോധിച്ചതിനു ശേഷം ഇവരുടെ ബാഗുകള്‍ പരിശോധിച്ചപ്പോഴാണ് കോടികളുടെ ഹെറോയിന്‍ കണ്ടെടുത്തത്. 51 പാക്കറ്റുകളിലായാണ് ഇത് ഇവര്‍ കൊണ്ടുവന്നത്.
രാജ്യത്തെ വിമാനത്താവളങ്ങളില്‍ നിന്ന് പിടിച്ചെടുത്ത ഏറ്റവും വലിയ മയക്കുമരുന്ന് കടത്തുകളില്‍ പെട്ട ഒന്നാണ് ഇതെന്ന് കസ്റ്റംസ് അറിയിച്ചു.