in ,

റോബോട്ടിക് സര്‍ജറി മുതല്‍ ബെര്‍ത്തിംങ് സ്യൂട്ട് വരെ, അത്യാധുനിക ചികിത്സാ സംവിധാനങ്ങളുമായി കിംസ് ഹെല്‍ത്ത് ഈസ്റ്റ് ഒരുങ്ങി

Share this story

അത്യാധുനിക ചികിത്സാ സംവിധാനങ്ങളും രോഗീ പരിചരണത്തിന് പ്രത്യേക സജ്ജീകരണങ്ങളുമായി കിംസ് ഹെല്‍ത്തിന് പുതിയ ടവര്‍ -കിംസ് ഹെല്‍ത്ത് ഈസ്റ്റ് ഒരുങ്ങി. 300 കോടി രൂപ ചെലവിട്ട് 4.6 ലക്ഷം ചതുരശ്ര അടിയിലാണ് പുതിയ 10 നില ബ്ലോക്ക് നിര്‍മ്മിച്ചിരിക്കുന്നതെന്ന് കിംസ് ഹെല്‍ത്ത് ചെയര്‍മാനും എംഡിയുമായ ഡോ എം സഹദുള്ള , എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇഎം നജീബ്, വൈസ് ചെയര്‍മാന്‍ ഡോ ജി വിജയരഘവന്‍, ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ജെറി ഫിലിപ്പ് എന്നിവര്‍ പറഞ്ഞു.

നൂതന ശസ്ത്രക്രിയ തിയറ്ററുകള്‍, കേന്ദ്രീകൃത നിരീക്ഷണമുള്ള 75 കിടക്കകളുള്ള തീവ്ര പരിചരണ വിഭാഗം, റോബോട്ടിക് സര്‍ജ്ജറിക് യൂണിറ്റ്, ഹൈപ്പര്‍ ബാറിക് ഓക്‌സിജന്‍ സൗകര്യം, ബാത്തിംഗ് സ്യൂട്ടുകള്‍, പ്രസവ മുറികള്‍, 170 എസി മുറികള്‍, വെല്‍നസ് സെന്റര്‍ തുടങ്ങിയവയാണ് പുതിയ ബ്ലോക്കില്‍ സജ്ജീകരിച്ചിരിക്കുന്നത്.

വൃക്ക, കരള്‍, ഹൃദയം, ശ്വാസകോശം എന്നിവ മാറ്റിവെക്കുന്നതിനുള്ള ശസ്ത്രക്രിയക്കുള്ള വിഭാഗവും, മാതൃ -ശിശു വിഭാഗവും ഇവിടെ പ്രവര്‍ത്തിക്കും. ഫീറ്റല്‍ മെഡിസിന്‍, പെരിനാറ്റോളജി, അഡ്വാന്‍സിഡ് കാര്‍ഡിയാക് അന്‍ഡ് ന്യൂറോ സര്‍ജറി, പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജറി എന്നിവയ്ക്ക് പുറമേ 30 കിടക്കകളുള്ള അത്യാധുനിക ചികിത്സാ വിഭാഗവും അനുബന്ധ സേവനങ്ങളും ഉണ്ട്.

സ്വാകാര്യത ഉറപ്പാക്കുന്ന ഡെര്‍മറ്റോളജി, കോസ്‌മെറ്റോളജി, പ്ലാസ്റ്റിക് സര്‍ജറി വിഭാഗങ്ങള്‍, എം ആര്‍ ഐ-സ്‌പെക്ട് സ്‌കാനുകള്‍, അഡ്വാന്‍സിഡ് അള്‍ട്രാ സൗണ്ട് യന്ത്രങ്ങള്‍ ഉള്‍പ്പെടുന്ന റേഡിയോ യൂണിറ്റ്, ഫാസ്റ്റ്ട്രാക് കണ്‍സള്‍ട്ടേഷനോടു കൂടിയ വെല്‍നസ് സെന്റര്‍, എക്‌സിക്യൂട്ടീവ് ഫിസിക്കല്‍സ്, സാമൂഹിക അകലവും ശുചിത്വവും ഉറപ്പാക്കി എല്ലാ പ്രായക്കാര്‍ക്കമുള്ള വാക്‌സിനേഷന്‍ സേവനങ്ങള്‍ എന്നിവയുണ്ട്.400 കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ട്.

ചികിത്സ തേടുന്ന രോഗികള്‍ക്ക് പരിശോധന ഫലങ്ങള്‍ അറിയാന്‍ പേഷ്യന്റ് മൊബൈല്‍ ആപ്പും സജ്ജമാക്കും. ഫലം വന്നാല്‍ എസ്.എംഎസിലൂടെ അറിയിക്കും. ചികിത്സാ നടപടികള്‍ പൂര്‍ണ്ണമായും ഡിജിറ്റലയിസ് ചെയ്തിട്ടുണ്ട്. 800 പേര്‍ക്ക് നേരിട്ടും അല്ലാതെയും ഇവിടെ തൊഴില്‍ ലഭിക്കുമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നജീബ് പറഞ്ഞു. രണ്ടു ദശാബ്ദം പൂര്‍ത്തീകരിച്ച കിംസ് ഹെല്‍ത്ത് ഗ്രൂപ്പിന് ആറ് രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട്. നിലവില്‍ 900ല്‍പ്പരം ഡോക്ടര്‍മാരും 6000 ആരോഗ്യ പരിരക്ഷാ പ്രഫഷണലുകളുമാണ് ഗ്രൂപ്പിലുള്ളത്.

പട്ടം എസ്.യു.ടി. ആശുപത്രിയില്‍ അതിനൂതന താക്കോല്‍ദ്വാര ശസ്ത്രക്രിയ നടത്തി

കുട്ടികളിലെ രോഗങ്ങളും വീട്ടിലെ ചികിത്സയും