കുട്ടികള്‍ക്കുണ്ടാവുന്ന ഗുരുതരമല്ലാത്ത രോഗങ്ങള്‍ക്ക് വീട്ടില്‍ തന്നെ ചെയ്യാന്‍ കഴിയുന്ന പ്രതിവിധികള്‍ പരീക്ഷിക്കുന്നതില്‍ തെറ്റില്ല. കുട്ടികളില്‍ സാധാരണയായി കണ്ടുവരുന്ന രോഗാവസ്ഥയാണ് ചര്‍ദ്ദി. ചര്‍ദ്ദിക്ക് കരിക്കിന്‍വെള്ളം ഇടവിട്ട് നല്‍കുക. തേന്‍ നല്‍കുന്നതും, മലര്‍ ചൂടുവെള്ളത്തില്‍ പിഴിഞ്ഞെടുത്ത വെള്ളവും നല്ലതാണ്. (ചര്‍ദ്ദി നീണ്ട് നിന്നാല്‍ ഡോക്ടറെ കാണണം).
കഫക്കെട്ടും ജലദോശവും അടിക്കടി വരുന്ന കുട്ടികള്‍ക്ക് ദിവസവും മൂന്ന് സ്പൂണ്‍ ചെറുപയര്‍ മുളപ്പിച്ചതും ഒരു സ്പൂണ്‍ ചെറുനാരങ്ങ നീരും, ഒരു സ്പൂണ്‍ തേനും, നാല് സ്പൂണ്‍ തുളസി നീരും ചേര്‍ത്ത് നല്‍കുന്നതും മികച്ച പ്രതിവിധിയാണ്. മാതളത്തിന്റെ തൊലി ഉണക്കി അരച്ച് മോരില്‍ ചേര്‍ത്ത് നല്‍കുന്നത് വയറിളക്കം ശമിപ്പിക്കും.
മലബന്ധം കുട്ടികളില്‍ കാണുന്ന മറ്റൊരു പ്രശ്‌നമാണ്. ഇതൊഴിവാക്കാന്‍ ധാരാളം ഇലക്കറികളും പഴങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.ധാരാളം വെള്ളം കുടിക്കുക. മുളപ്പിച്ച ചെറുപയറും തവിടു കളാത്ത അരിയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.