in , , , ,

കോവിഡ് ഡെല്‍റ്റാ വകഭേദത്തില്‍ പകച്ച് ലോകം ; വാക്സിനേഷന്‍ മാത്രം പോരെന്ന് ലോകാരോഗ്യ സംഘടന

Share this story

കോവിഡിന്റെ ഡെല്‍റ്റാ വകഭേദത്തില്‍ പകച്ച് ലോക രാജ്യങ്ങള്‍. അതി വ്യാപകമായി പടരുന്ന ഡെല്‍റ്റാ വകഭേതങ്ങളെ അതി ഗൗരവത്തോടെയാണ് ലോക രാജ്യങ്ങള്‍ വീക്ഷിക്കുന്നത്. അതിനിടെ പല രാജ്യങ്ങളും തങ്ങളുടെ പൗരന്‍മാര്‍ക്ക് വാക്‌സിനേഷന്‍ നല്‍കാനുള്ള അതി തീവ്രമായ ശ്രമങ്ങളും നടത്തുന്നുണ്ട്.

കഴിഞ്ഞ ഒക്ടോബറില്‍ ഇന്ത്യയിലാണ് ആദ്യമായി ഇത് തിരിച്ചറിഞ്ഞത്. ലോകത്ത് അതിവേഗം പടരുന്ന ഡെല്‍റ്റാ വകഭേദത്തില്‍ നിന്നു സംരക്ഷണമേകാന്‍ വാക്സിനേഷന്‍ അപര്യാപ്തമാണെന്നും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യേണ്ടതുണ്ടെന്നും ലോകാരോഗ്യസംഘടന.

രണ്ട് ഡോസ് വാക്സീന്‍ എടുത്തതു കൊണ്ട് ആളുകള്‍ സുരക്ഷിതര്‍ ആണെന്നു കരുതേണ്ട. തുടര്‍ന്നും തങ്ങളെത്തന്നെ അവര്‍ സംരക്ഷിക്കേണ്ടതുണ്ട്. തുടര്‍ച്ചയായി മാസ്‌ക് ഉപയോഗിക്കണം, വായു സഞ്ചാരമുള്ള സ്ഥലങ്ങളില്‍ കഴിയണം, കൈകള്‍ വൃത്തിയോടെ വയ്ക്കണം, സാമൂഹിക അകലം പാലിക്കണം, ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണം. ഇതെല്ലാം എല്ലാവരും തുടര്‍ന്നു പോണം. വാക്സീന്‍ എടുത്തയാളാണെങ്കില്‍ പോലും ഇതെല്ലാം പിന്തുടരേണ്ടത് അത്യാവശ്യമാണ്; പ്രത്യേകിച്ചു സമൂഹവ്യാപനം നടക്കുന്ന സാഹചര്യത്തില്‍’.ഡബ്ല്യുഎച്ച് ഒ ആരോഗ്യ വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ മാരിയാഞ്ജല സിമാവോ പറഞ്ഞു.

ആശങ്കയുണ്ടാക്കുന്ന വകഭേദമായി പ്രഖ്യാപിച്ച ഡെല്‍റ്റാ വകഭേദം ഇതുവരെ 92 രാജ്യങ്ങളില്‍ വ്യാപിച്ചതായി ണഒഛ യുടെ സാങ്കേതിക വിഭാഗം തലവനായ മരിയ വാന്‍ കെര്‍ക്കോവ് പറഞ്ഞു. യുറോപ്പിലാകെ വ്യാപിച്ച ആല്‍ഫാ വകഭേദത്തെക്കാള്‍ വ്യാപന ശേഷി കൂടിയതാണ് ഡെല്‍റ്റാ വകഭേദം എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വ്യാപനശേഷി ഏറ്റവും കൂടിയതാണ് കോവിഡിന്റെ ഡെല്‍റ്റാ വകഭേദം എന്നും വാക്സീന്‍ എടുക്കാത്ത ജനങ്ങള്‍ക്കിടയില്‍ അത് വളരെവേഗം വ്യാപിക്കുകയാണെന്നും ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഘെബ്രീസിസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഒരിക്കല്‍ കോവിഡ് വന്നവര്‍ക്കും, പ്രതിരോധശേഷി ഉള്ളവര്‍ക്കും പോലും ഡെല്‍റ്റാ വകഭേദം വരാം എന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജി അടുത്തിടെ നടത്തിയ പഠനത്തില്‍ കണ്ടു. കൊറോണ വൈറസിന്റെ ഈ വകഭേദത്തിന് പ്രത്യേകതരം ജനിതകമാറ്റം സംഭവിക്കുന്നതാണെന്നും ഇത് ഈ വകഭേദം വ്യാപന ശേഷി കൂടിയതാണെന്നും മനുഷ്യരിലെ വൈറല്‍ ലോഡ് വര്‍ധിപ്പിക്കുന്നതും കൂട്ടമായി രോഗം പരത്തുന്നതും ആണെന്നും ഗവേഷകര്‍ പറയുന്നു. രണ്ട് വ്യത്യസ്തയിനം വൈറസ് വകഭേദങ്ങളായ E4842, L452R എന്നിവയില്‍ നിന്നുള്ള മ്യൂട്ടേഷന്‍ B.1617 ല്‍ ഉണ്ടെന്നും പഠനം പറയുന്നു.

ഇതുവരെ കണ്ടെത്തിയതില്‍ വ്യാപനശേഷി ഏറ്റവും കൂടിയതാണ് ഡെല്‍റ്റാ വേരിയന്റ് എന്നും കഴിഞ്ഞ രോഗബാധകളില്‍ നിന്നും, വാക്സിനേഷനില്‍ നിന്നും ഉള്ള സംരക്ഷണത്തെ ഇത് ദുര്‍ബലമാക്കുമെന്നും ഗവേഷകന്മാരില്‍ ഒരാളായ ഡോ. അനുരാഗ് അഗര്‍വാള്‍ പറഞ്ഞു

യുഎഇയില്‍ കൊവിഡ് വൈറസിന്റെ ആല്‍ഫ, ബീറ്റ, ഡെല്‍റ്റ വകഭേദങ്ങള്‍ സ്ഥിരീകരിച്ചു

കൊവിഡ് മാര്‍ഗ നിര്‍ദേശം കര്‍ശനമായി പാലിച്ചാല്‍ മൂന്നാം തരംഗം ഉണ്ടാകില്ലെന്ന് എയിംസ് ഡയറക്ടര്‍