in , , ,

കൊവിഡ് മാര്‍ഗ നിര്‍ദേശം കര്‍ശനമായി പാലിച്ചാല്‍ മൂന്നാം തരംഗം ഉണ്ടാകില്ലെന്ന് എയിംസ് ഡയറക്ടര്‍

Share this story

കൊവിഡ് മാര്‍ഗ നിര്‍ദേശം കര്‍ശനമായി പാലിക്കുകയും വാക്സിനേഷന്‍ വേഗത്തില്‍ നടപ്പാക്കാനും സാധിച്ചാല്‍ മൂന്നാം തരംഗം ഉണ്ടാകണമെന്നില്ലെന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ. ജനങ്ങള്‍ എങ്ങനെ പെരുമാറുന്നു എന്നതിനനുസരിച്ചാണ് ഇത് നിശ്ചയിക്കുക. കൂടുതല്‍ ജാഗ്രത പാലിക്കുകയും മികച്ച രീതിയില്‍ വാക്സിനേഷന്‍ നടത്തുകയും ചെയ്താല്‍ കൊവിഡ് മൂന്നാം തരംഗം ഉണ്ടാകില്ലെന്നും രണ്‍ദീപ് ഗുലേറിയ പറഞ്ഞു.

രാജ്യത്ത് ചിലയിടങ്ങളില്‍ ടിപിആര്‍ വളരെ കൂടുതലാണ്. കൊവിഡ് കൂടുതല്‍ വ്യാപിക്കാതിരിക്കാന്‍ ശ്രദ്ധ ചെലുത്തണം. കൊവിഡ് കേസുകള്‍ കുറഞ്ഞുവരുന്നുണ്ട്. ടിപിആര്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ എത്രയും വേഗം അത് കുറച്ചുകൊണ്ടുവരണമെന്നും ഗുലേറിയ വ്യക്തമാക്കി.

രണ്ടാം തരംഗത്തിന്റെ തീവ്രത കുറയുന്നുണ്ടെങ്കിലും രാജ്യത്തെ നൂറോളം ജില്ലകളില്‍ രോഗവ്യാപനം മാറ്റമില്ലാതെ തുടരുകയാണ്. വാക്സിനേഷന്‍ വേഗത്തില്‍ ആക്കുന്നതിന്റെ ഭാഗമായി സംസ്ഥാനങ്ങള്‍ക്ക് 12 കോടി ഡോസ് വാക്സിന്‍ ഈ മാസം നല്‍കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധന്‍ അറിയിച്ചിരുന്നു. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കനുസരിച്ച് പ്രതിദിന കൊവിഡ് രോഗികള്‍ അര ലക്ഷത്തില്‍ താഴെയായി തുടരുകയാണ്.

കോവിഡ് ഡെല്‍റ്റാ വകഭേദത്തില്‍ പകച്ച് ലോകം ; വാക്സിനേഷന്‍ മാത്രം പോരെന്ന് ലോകാരോഗ്യ സംഘടന

ഹോമിയോപതിക്കെതിരെ സംഘടിത ശക്തികള്‍ പ്രവര്‍ത്തിക്കുന്നു: ഡോ. ജയപ്രസാദ്