in

നിങ്ങള്‍ ദുഖിച്ചാല്‍ നിങ്ങളുടെ പല്ലുകളും ‘ദുഖിയ്ക്കും’

Share this story

തെറ്റായ ഭക്ഷണ ശീലങ്ങള്‍, ശരിയായി പല്ല് തേയ്ക്കാത്തത് എന്നിവ ഉള്‍പ്പെടെ വായയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന നിരവധി ഘടകങ്ങളുണ്ട്. നിങ്ങളുടെ ദന്താരോഗ്യത്തില്‍ മാനസികാരോഗ്യത്തിന് ഒരു പ്രധാന പങ്കുണ്ട്. സമ്മര്‍ദ്ദം, ഉത്കണ്ഠ, മറ്റ് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയാല്‍ ബുദ്ധിമുട്ടുന്ന ആളുകള്‍ക്ക് വിവിധ കാരണങ്ങളാല്‍ ദന്ത പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

‘വിഷാദരോഗികളും ഉത്കണ്ഠാകുലരുമായ ആളുകള്‍ മോശം ഭക്ഷണശീലങ്ങള്‍ പിന്തുടരുകയോ പോഷകാഹാരത്തില്‍ ശ്രദ്ധ ചെലുത്താതിരിക്കുകയോ ചെയ്‌തേക്കാം. ഇത് അവരുടെ ദന്താരോഗ്യത്തെ ബാധിച്ചേക്കാം. ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസിക രോഗങ്ങള്‍ പല പ്രശ്‌നങ്ങളിലേക്കും നയിച്ചേക്കാം. ഇത് പല്ലിന്റെ ഉപരിതല ഇനാമലിനെ ബാധിക്കാം…’ – ഡെന്റ്‌സ് ഡെന്റിലെ ഡെന്റല്‍ സര്‍ജന്‍ ഡോ. കരിഷ്മ ജരാദി പറയുന്നു.

വിഷാദരോഗമുള്ള ഒരാള്‍ ബ്രഷ് ചെയ്യുന്നതോ കുളിക്കുന്നതോ ഉള്‍പ്പെടെയുള്ള ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യം നഷ്ടപ്പെടുന്നതും സാധാരണമാണ്. വിഷാദരോഗം നിങ്ങളെ ക്ഷീണത്തിലേക്ക് നയിക്കാം. പുകവലി, മയക്കുമരുന്ന് ദുരുപയോഗം അല്ലെങ്കില്‍ മദ്യപാനം എന്നിവയിലേക്ക് നയിക്കുകയും ചെയ്യും. ഇവയെല്ലാം മോണരോഗത്തിനും വായിലെ ക്യാന്‍സറിനും കാരണമാകുമെന്നും ഡോ. കരിഷ്മ പറയുന്നു.

മാനസികാരോഗ്യവും ദന്ത പ്രശ്‌നങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ കാര്യത്തില്‍ സമ്മര്‍ദ്ദം അപകട ഘടകങ്ങളിലൊന്നാണ്. സ്‌ട്രെസ് പല ദന്തരോ?ഗ്യ പ്രശ്‌നങ്ങള്‍ക്കുമുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി ബ്രിട്ടീഷ് സൊസൈറ്റി ഓഫ് പെരിയോഡോന്റോളജി ചൂണ്ടിക്കാട്ടുന്നു.

സമ്മര്‍ദ്ദം ദന്തക്ഷയത്തിലേക്കും നയിക്കുന്നു. ശരീരത്തിന്റെ സ്‌ട്രെസ് ഹോര്‍മോണായ ‘കോര്‍ട്ടിസോള്‍’ Porphyromonas Gingivalis ന്റെ വളര്‍ച്ച വര്‍ദ്ധിപ്പിക്കുമെന്നും അവര്‍ പറഞ്ഞു. മാനസികാരോഗ്യ ചികിത്സയുമായി ബന്ധപ്പെട്ട മരുന്നുകള്‍ പോലും ദന്താരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ആന്റീഡിപ്രസന്റുകള്‍, ആന്റി സൈക്കോട്ടിക്‌സ് എന്നിവയും, വരണ്ട വായയുമായി ബന്ധപ്പെട്ട നിരവധി മരുന്നുകളില്‍ ഉള്‍പ്പെടുന്നു.

ഈ കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാതെയാണ് കോണ്ടം ഉപയോഗിക്കുന്നതെങ്കില്‍ പണി കിട്ടും

യൂറിനറി ഇന്‍ഫെക്ഷന്‍ ഇങ്ങനെയും പിടിപെടുമോ?