in , , , , , , ,

ഡിജിറ്റല്‍ അടിമത്തവും കുട്ടികളിലെ ആത്മഹത്യയും

Share this story

കൗമാരപ്രായക്കാരിലേയും കുട്ടികളിലേയും മരണകാരണങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ളത് ആത്മഹത്യയാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
വിഷാദരോഗം, ലഹരി വസ്തുക്കളോടുള്ള അടിമത്തം, ഇന്റര്‍നെറ്റ് അടിമത്തം തുടങ്ങി പലതും കുട്ടികളിലെ ആത്മഹത്യാ പ്രവണത വര്‍ദ്ധിപ്പിക്കുന്നുണ്ട്. എന്നാല്‍ അടുത്തിടെയായി കുട്ടികളില്‍ കണ്ടുവരുന്ന ഡിജിറ്റല്‍ അടിമത്തം വളരെ രൂക്ഷമായ പ്രശ്‌നം ആയി മാറുകയാണ്.

ചില പ്രവര്‍ത്തികള്‍ ചെയ്യുമ്പോള്‍ ആനന്ദം ലഭിക്കുമ്പോള്‍ തുടര്‍ന്ന് വീണ്ടും വീണ്ടും ആ പ്രവര്‍ത്തി ആവര്‍ത്തിക്കുകയും ക്രമേണ അതിനോട് അടിമപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് സ്വഭാവ സംബന്ധമായ അടിമത്തം. ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍, ഭക്ഷ്യവസ്തുക്കള്‍, ഷോപ്പിങ്, ചെയ്യുന്ന ജോലി, ലൈംഗികബന്ധം തുടങ്ങിയവ എല്ലാം സ്വഭാവ അടിമത്വത്തില്‍ പെടുന്ന സംഗതികളാണ്. ഡിജിറ്റല്‍ അടിമത്തം കുട്ടികളിലും കൗമാരക്കാരിലും മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് ഉപയോഗം കൂടുതലായി കണ്ടുവരുന്നു.

തലച്ചോറില്‍ മസ്തിഷ്‌കകോശങ്ങള്‍ക്കിടയില്‍ ഡോപമിന്‍ ഒരു രാസവസ്തു നിലനില്‍ക്കുന്നുണ്ട്. ഈ ടോപമിന്‍ ആണ് ഉത്സാഹവും ഉന്മേഷവും ആഹ്ലാദവും പകരുന്ന മസ്തിഷ്‌ക രാസപ്രക്ഷേപിണി. നമ്മള്‍ സന്തോഷപ്രദമായ പ്രവര്‍ത്തികള്‍ ചെയ്യുന്നതിലൂടെ ഡോപമിന്റെ അളവു കൂടുന്നു. ദീര്‍ഘനേരം ഇന്റര്‍നെറ്റ് മൊബൈല്‍ ഉപയോഗിക്കുന്ന കുട്ടികളില്‍ ഇതിനു സമാനമായ ഡോപമിന്റെ അളവ് അമിതമായ വര്‍ധന ഉണ്ടാകുന്നതായി കാണുന്നു. ഡൊപമിന്റെ അളവ് കൂടുന്നതിനനുസരിച്ച് ഒരു വല്ലാത്ത ആഹ്ലാദനുഭൂതി ഉണ്ടാവുകയും ചെയ്യുന്നു. ഇതു മാനസിക ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴി തെളിക്കാം.

ഈയിടയായി ഡിജിറ്റല്‍ അടിമത്തം കുട്ടികളില്‍ ആത്മഹത്യ നിരക്ക് കൂടുന്നതായി പഠനങ്ങള്‍ പറയുന്നു. കുട്ടികളില്‍ മൊബൈല്‍ ഫോണ്‍/ ഇന്റര്‍നെറ്റ്
ഉപയോഗവുമായി ബന്ധപ്പെട്ട് ആത്മഹത്യ നിരക്ക് കൂടുന്നു. 2019 -2022 കാലയളവില്‍ 25 കുട്ടികള്‍ കമ്പ്യൂട്ടര്‍, മൊബൈല്‍ അമിത ഉപയോഗത്തിന് അടിമപ്പെടുകയും ആത്മഹത്യ ചെയ്തതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

ഇപ്പോഴത്തെ സാഹചര്യത്തില്‍ കമ്പ്യൂട്ടര്‍, മൊബൈല്‍ ഉപയോഗം പാടേ ഉപേക്ഷിക്കാന്‍ കഴിയില്ല. കുട്ടികളിലെ ഡിജിറ്റല്‍ അടിമത്തം നിയന്ത്രിക്കാനായി ആറു ജില്ലകളില്‍ ഡിജിറ്റല്‍ ഡീ-അഡിക്ഷന്‍ സെന്ററുകള്‍ ആരംഭിക്കുന്നു. ബോധവല്‍ക്കരണത്തിനായി ബ്ലോക്ക് തലത്തില്‍ പാരന്റിംഗ് ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതു കൂടാതെ ജില്ലാ റിസോഴ്‌സ് സെന്റര്‍, ഓആര്‍ സി,
നിനവ് സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍, കാവല്‍ പ്ലസ്, കാവല്‍ പദ്ധതി തുടങ്ങിയ ബോധവല്‍ക്കരണ പദ്ധതികളും ആത്മഹത്യ പ്രതിരോധ പദ്ധതികളും നടപ്പിലാക്കി വരുന്നു.

ലൈഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ആരംഭിക്കണം: ഡോ. പ്രവീണ്‍ റാണ

ടെക്‌നോപാര്‍ക്കിലെ റൂബിയന്‍സിനെ സിലിക്കണ്‍വാലി കോര്‍ഡിഫൈ ഏറ്റെടുത്തു