in , , ,

വ്യായാമത്തിനുശേഷം കുളി പതിവുണ്ടോ?; അറിയേണ്ടത്

Share this story

ജിമ്മില്‍ പോയി വന്നാല്‍ നിങ്ങള്‍ കുളിക്കാറുണ്ടോ ? ചിലര്‍ വ്യായാമം കഴിഞ്ഞാല്‍ ഉടന്‍ കുളിക്കുന്നവരാണ്. എന്നാല്‍ വേറെ ചിലര്‍ക്ക് വന്നപാടെ കുളിക്കാന്‍ മടിയായിരിക്കും. പക്ഷേ, ജിമ്മില്‍ പോയി വന്ന ഉടനെ കുളിച്ചാല്‍ ഗുണങ്ങള്‍ ഏറെയുണ്ട്. ശരീരവേദനയ്ക്ക് വരെ ഇത് ആശ്വാസവുമാണ്. എന്തെല്ലാം ഗുണങ്ങളാണ് കുളിച്ചാല്‍ കിട്ടുന്നത് എന്ന് അറിയാം.

ഫുള്‍ബോഡി വര്‍ക്കൗട്ട് കഴിഞ്ഞ് എത്തിയാല്‍ ഇളം ചൂട് വെള്ളത്തില്‍ അല്ലെങ്കില്‍ തണുത്ത വെള്ളത്തില്‍ നന്നായൊരു കുളി കുളിച്ച് നോക്കൂ. ശരീരം വേഗത്തില്‍ പൂര്‍വസ്ഥിതിയിലേക്കെത്താന്‍ ഇത്കൊണ്ട് സാധിക്കും. വ്യായാമം ചെയ്യുമ്പോള്‍ പേശികളില്‍ മാറ്റങ്ങള്‍ സംഭവിക്കുകയും വേദന ഉണ്ടാക്കുകയും ചെയ്യാറുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ മാറ്റാനും പേശികളെ ശാന്തമാക്കാനും വര്‍ക്കൗട്ടിന് ശേഷമുള്ള കുളി സഹായിക്കും.

വൃത്തിയുടെ ഒരു ഭാഗം കൂടിയാണ് കുളി. വ്യായാമം ചെയ്ത് കഴിയുമ്പോള്‍ നമ്മള്‍ നന്നായി വിയര്‍ക്കും. ശരീരത്തില്‍ നിന്നും വിയര്‍പ്പ് നീക്കം ചെയ്യാനും മറ്റ് ചര്‍മ്മ രോഗങ്ങള്‍ വരാതിരിക്കാനും വ്യായാമശേഷമുള്ള കുളി സഹായിക്കും. അതുപോലെ തന്നെ നമ്മളുടെ ശരീരം വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ അമിതമായി ചൂടാകുന്നു. ഇത് നോര്‍മല്‍ ആക്കാനും കുളിക്കുന്നത് നല്ലതാണ്.

മാനസികമായി തന്നെ ഒരു റിലാക്‌സേഷന്‍ ലഭിക്കാന്‍ കുളിക്കുന്നത് സഹായിക്കുന്നു. നല്ല ഉറക്കം ലഭിക്കാനും ഇത് സഹായിക്കും. ഒട്ടേറെപ്പേര്‍ എത്തുന്ന ജിമ്മില്‍ നിന്ന് യാതരുവിധ അണുബാധയും ഉണ്ടാകാതിരിക്കാനും കുളി സഹായിക്കും. വ്യായമശേഷം ചൂടുവെള്ളത്തില്‍ കുളിച്ചാല്‍ ഗുണവും ദോഷവും ഉണ്ട്. ചൂടുവെള്ളം പേശികളിലേയും സന്ധികളിലേയും വേദന കുറയ്ക്കും. രക്തയോട്ടം സാധാരണഗതിയില്‍ ആക്കാനും സഹായിക്കും.

പേശികള്‍ക്ക് ആവശ്യമായ ഓക്‌സിജന്‍ എത്തിക്കുന്നതിനും രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ചൂടുവെള്ളത്തില്‍ കുളിക്കുന്നത് നല്ലതാണ്. സഹായിക്കും. എന്നാല്‍ ചില ദോഷവശങ്ങളും ഇതിന് ഉണ്ട്. വ്യായാമം ചെയ്തതിന് ശേഷം ശരീരത്തില്‍ ഉണ്ടാകുന്ന വീക്കം കുറയ്ക്കാന്‍ ചൂടുവെള്ളം നല്ലതല്ല. ഇത് വീക്കം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ശരീരം നല്ലപോലെ ഡീഹൈഡ്രേറ്റ് ആക്കി എടുക്കുകയും ചിലപ്പോള്‍ ഹൃദ്രോഗമുള്ളവര്‍ക്ക് പല ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാനും ചൂടുവെള്ളത്തിലെ കുളി കാരണമാകാം. അതിനാല്‍, ചൂടുവെള്ളത്തില്‍ കുളിക്കാന്‍ തിരഞ്ഞെടുക്കും മുന്‍പ് ഡോക്ടറുടെ നിര്‍ദ്ദേശം തേടേണ്ടതുണ്ട്.

വ്യായാമത്തിന് ശേഷം ഐസ് ബാത്ത് എടുക്കുന്നതും നല്ലതാണ് എന്നാണ് പറയുന്നത്. ഇത് വ്യായാമം ചെയ്ത് കഴിയുമ്പോള്‍ ഉണ്ടാകുന്ന വേദന കുറയ്ക്കാന്‍ സഹായിക്കുന്നുണ്ട്. ശരീരത്തിലെ വീക്കം കുറയ്ക്കാനും രക്തയോട്ടം സ്വാഭാവികമാക്കാനും ഇത് സഹായിക്കുന്നു. വ്യായമത്തിലൂടെ ഉണ്ടായേക്കാവുന്ന പരുക്കുകളോ വേദനയോ കുറയ്ക്കാനും ഐസ് ബാത്ത് നല്ലതാണ്. ഐസ് ബാത്ത് എടുക്കുന്നതിന് മുന്‍പും ഡോക്ടറുടെ അഭിപ്രായം തേടുന്നത് നല്ലതാണ്.

രതിമൂര്ച്ഛയിലൂടെ ലഭിക്കും ഈ ആരോഗ്യ ഗുണങ്ങള്‍

ദിവസവും രാവിലെ അണ്ടിപ്പരിപ്പ് കഴിക്കാം പലതുണ്ട് ആരോഗ്യഗുണങ്ങള്‍