നെഞ്ചെരിച്ചില്‍ പലപ്പോഴും നമുക്ക് വരാറുണ്ട്. അപ്പോള്‍ തന്നെ വീട്ടില്‍ എന്തെങ്കിലും പൊടിക്കൈകള്‍ ചെയ്ത് ഇത് ഒഴിവാക്കാന്‍ ശ്രമിക്കുകയാണ് നമ്മള്‍ ചെയ്യുന്നത്. ഇതിനെ ആരും അത്ര കാര്യമാക്കാറില്ല. പകുതി ദഹിച്ച ഭക്ഷണങ്ങളും ദഹനരസങ്ങളും ആമാശയത്തില്‍നിന്ന് അന്നനാളത്തിലേക്ക് തിരികെ തെറ്റായ ദിശയില്‍ കടക്കുമ്പോഴാണ് നെഞ്ചെരിച്ചില്‍ ഉണ്ടാവുക. വയറിന്‍റെ മുകള്‍ഭാഗത്തു നിന്നും നെഞ്ചിന്‍റെ മധ്യത്തിലൂടെ പടര്‍ന്ന് തൊണ്ടയിലേക്കോ കഴുത്തിലേക്കോ ചിലപ്പോള്‍ പുറത്തേക്കോ വ്യാപിക്കുന്ന എരിച്ചിലായാണ് നെഞ്ചെരിച്ചില്‍ അനുഭവപ്പെടുക.
എന്നാല്‍ നെഞ്ചെരിച്ചിലില്‍ കുറച്ച് പ്രാധാന്യമുള്ള കാര്യമാണെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഇടയ്ക്കിടയ്ക്ക് നെഞ്ചെരിച്ചില്‍ വരുന്നത് ആമാശയ ക്യാന്‍സര്‍ സാധ്യതയാണ് ഉണ്ടാക്കുന്നതെന്നാണ് വിദഗ്ദര്‍ പറയുന്നത്. പുരുഷന്മാരില്‍, സ്ഥിരമായി പുകവലിക്കുന്നവരില്‍, മദ്യപിക്കുന്നവരില്‍, അതുപോലെ ധാരാളം ഇറച്ചിയാഹാരങ്ങള്‍, ഉപ്പ് കൂടുതലായുള്ള ഭക്ഷണം എന്നിവരില്‍ ആമാശയ ക്യാന്‍സര്‍ സാധ്യത കൂട്ടുന്നു. ഇടയ്ക്കിടെ ഉണ്ടാകുന്ന നെഞ്ചെരിച്ചില്‍ ഗ്യാസ്ട്രിക് ക്യാന്‍സര്‍ സാധ്യതയാകാം എന്നാണു ഡോക്ടര്‍മാര്‍ നല്‍കുന്ന മുന്നറിയിപ്പ്.
സാധാരണ ക്യാന്‍സര്‍ ലക്ഷണങ്ങളെ അപേക്ഷിച്ചു വളരെ സാവധാനത്തില്‍ മാത്രം കണ്ടുപിടിക്കപെടുന്ന ഒന്നാണ് ആമാശയ ക്യാന്‍സര്‍. അടിക്കടിയുണ്ടാകുന്ന വയറു വേദന, ചെറിയ അളവില്‍ ആഹാരം കഴിച്ചാല്‍ പോലും പെട്ടെന്ന് വയര്‍ നിറഞ്ഞ അവസ്ഥ തോന്നുക, മലത്തില്‍ രക്തം കാണപ്പെടുക, തുടര്‍ച്ചയായ നെഞ്ചെരിച്ചില്‍, ദഹനക്കേട്, ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ട് എന്നിവ ചിലപ്പോള്‍ ആമാശയ ക്യാന്‍സറിനുള്ള ലക്ഷണമാകാം.