ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഒരുശരീരഭാഗമാണ് പല്ലുകള്‍. പല്ലുകള്‍ ഭക്ഷണം ചവച്ച് അരച്ചുകഴിക്കുവാന് സഹായിക്കുന്നു. മിക്ക ആളുകളും പല്ലിന്റെ കാര്യത്തില്‍കൂടുതല്‍ ശ്രദ്ധകൊടുക്കാറില്ല. അങ്ങനെ വരുമ്പോള്‍ പല്ലിന്റെ ആരോഗ്യം നഷ്ടപ്പെടുന്നു. എത്ര കട്ടിയുള്ളതായാലും ചവച്ചരച്ചുകഴിക്കുവാന് പല്ലുകള്‍ തന്നെ വേണം. ഭക്ഷണം ചവച്ചരച്ചുകഴിക്കുന്നത് ദഹനത്തെ എളുപ്പത്തിലാക്കുന്നു. പല്ലുകളുടെ തേയ്മാനം ഭക്ഷണം കഴിക്കുവാനുള്ളതും പല്ലിന്റെ ഭംഗിയെയും കുറയ്ക്കുന്നു. തേയ്മാനം കൂടുമ്പോള്‍ പല്ലിന്റെ ഇനാമലില്‍ മഞ്ഞനിറം കൂടുന്നു.
തേയ്മാനം ഉണ്ടാകുന്നത്
വയറ്റില്‍ ഉണ്ടാക്കുന്ന അസിഡിറ്റി പല്ലുകള്‍ക്ക് തേയ്മാനം ഉണ്ടാക്കുന്നു – രാത്രിയില്‍ കിടന്നുറങ്ങുമ്പോള്‍, വയറ്റിലെ ഫ്ളൂയിഡ് വായില്‍ എത്തുകയും ഇത് പല്ലിന്റെ ഇനാമലിനെ ദ്രവിപ്പിച്ച് കളയുകയും ചെയ്യുന്നു. ഇനാമല്‍ ദ്രവിച്ചുപോയാല്‍ അത് വീണ്ടും ഉണ്ടായി വരില്ല. ശരീരത്തിലെ ഏറ്റവും കട്ടിയുള്ള അംശമാണ് പല്ലിന്റെ ഇനാമല്‍. പല്ലുകളുടെ മോണയുമായി ചേരുന്ന ഭാഗത്ത് തേയ്മാനം സാധാരണയായി കാണുന്നു. നഖം വച്ച് തൊടുമ്പോള്‍ ഉടക്കുന്നതുപോലെ തോന്നുന്നുവെങ്കില്‍ – തേയ്മാനം ആണെന്ന് ഉറപ്പിക്കാം.
ചില ഭാഗങ്ങളില്‍ കൂടുതലായി പല്ലുകടി ഉണ്ടാകുമ്പോഴും തേയ്മാനം ഉണ്ടാകുന്നു. പല്ലുകള്‍ തേയ്മാനം ഉണ്ടായി നീളം കുറയുന്നത് കാണുന്നത് അതിന് എതിരായി നില്ക്കുന്ന പല്ലുകള്‍ക്ക് കടി കൂടുതല്‍ ആയതിനാലാണ്.
കാരണങ്ങള്‍
പല്ലു തേക്കുന്ന രീതി ശരിയല്ല എങ്കില്‍ , പല്ലു തേക്കുന്നതിന്റെ ശക്തി കൂടുതല്‍ ആണെങ്കില്‍ , ശരിയായ രീതിയിലല്ല ഫ്ളോസ് ചെയ്യുന്നതെങ്കില്‍ , ശരിയായ രീതിയിലല്ലാത്ത ടൂത്ത് പിക്കിങ്ങ് , പേനയും പെന്‍സിലും കടിക്കുന്ന ശീലം, ഹെയര്‍ പിന്നുകള്‍ പല്ലുകള്‍ കൊണ്ട് കടിച്ചുതുറക്കുന്നതു മൂലം, നഖം കടിക്കല്‍.- തുടങ്ങിയ ശീലങ്ങള്‍ പല്ലിന്റെ തേയ്മാനത്തിനു കാരണമാകും. കൃത്രിമ പല്ലുകളുടെ പ്ലേറ്റുകള്‍ കമ്പി വച്ച് ഉറപ്പിക്കുമ്പോള്‍, കമ്പികൊണ്ടിരിക്കുന്ന പല്ല് തേയുന്നതായി കാണാം.
ജോലികളുമായി ബന്ധപ്പെട്ട് ഉള്ള പല്ലിന്റെ തേയ്മാനത്തില്‍, തയ്യല്‍, ചെരുപ്പ് നിര്‍മ്മാണം, ചില സംഗീത ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഇവരില്‍ പല്ലിന്റെ തേയ്മാനം കാണാം. കടിക്കുന്ന ശക്തി കൂടുതല്‍ വരുന്ന സാഹചര്യത്തില്‍ മോണയില്‍ നിന്നും പല്ല് തുടങ്ങുന്ന സ്ഥലത്ത് തേയ്മാനം ഉണ്ടാക്കുന്നു. ഇത് വി-ഷേപ്പില്‍ തേയുകയും പുളിപ്പ് അനുഭവപ്പെടുകയും ക്രമേണ ഇത് ഒടിഞ്ഞ് പോകുകയും ചെയ്യുന്നു.