spot_img
spot_img
HomeFOODഉണക്ക ചെമ്മീന്‍ തോരന്‍

ഉണക്ക ചെമ്മീന്‍ തോരന്‍

നാടന്‍ വിഭവങ്ങളോട് പ്രിയമുള്ളവരാണ് നമ്മള്‍ മലയാളികള്‍. അതിനാല്‍ തന്നെ ഉണക്കമീന്‍ വിഭവങ്ങളും അച്ചാറും ചമ്മന്തിയുമൊക്കെ ഇന്നും നമ്മുടെ നാവിന് പുതു രുചി പകരുന്നവ തന്നെയാണ്. ഉണക്ക ചെമ്മീന്‍ ഉപയോഗിച്ചുള്ള പല വിഭവങ്ങളും ഇതിനോടകം നിങ്ങളില്‍ പലരും തയ്യാറാക്കിയിട്ടുണ്ടാകും. എന്നാല്‍ അല്‍പം വ്യത്യസ്തമായ ഒരു റെസിപ്പി പരീക്ഷിച്ചാലോ? ഉണക്ക ചെമ്മീന്‍ തോരന്‍; എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് അറിയേണ്ടേ?

ചേരുവകള്‍: ഉണക്ക ചെമ്മീന്‍-അരക്കപ്പ്, ചെറിയ ഉള്ളി-ഒരു കപ്പ്, മുളക് പൊടി-രണ്ടര ടേബിള്‍ സ്പൂണ്‍, വെളിച്ചെണ്ണ-നാല് ടേബിള്‍ സ്പൂണ്‍, തേങ്ങ ചിരകിയത്- മൂന്ന് ടേബിള്‍ സ്പൂണ്‍, ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:ചെറിയ ഉള്ളിയും മുളകുപൊടിയും ചതച്ചെടുക്കുക, ഉണക്കച്ചെമ്മീന്‍ നന്നായി കഴുകി വൃത്തിയാക്കി വെളിച്ചെണ്ണയില്‍ വറുത്തെടുക്കുക. ഇതേ പാനില്‍ തന്നെ ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ എടുത്ത് ചതച്ച കൂട്ട് ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. നന്നായി ഡ്രൈ ആയ ശേഷം കറിവേപ്പില ചേര്‍ക്കുക. ശേഷം വറുത്ത ഉണക്കചെമ്മീനും തേങ്ങയും ചേര്‍ത്ത് നന്നായി ഇളക്കിയെടുക്കുക.

- Advertisement -

spot_img
spot_img

- Advertisement -