ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് വൃക്കകള്‍. ശരീരത്തിലെ മലിനവസ്തുക്കളെ അരിച്ചു മാറ്റുന്നതുള്‍പ്പെടെയുള്ള പ്രവൃത്തികള്‍ അവ ചെയ്യുന്നു. വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായാല്‍ പല ഗുരുതര രോഗങ്ങളും വരാം.അതുകൊണ്ട് തന്നെ വൃക്കകളുടെ ആരോഗ്യം നിലനിര്‍ത്തുക എന്നത് പ്രധാനമാണ്. ശരീരത്തെ ശുദ്ധമാക്കാനും വൃക്കകളുടെ പ്രവര്‍ത്തനം സുഗമമാക്കാനും സഹായിക്കുന്ന പാനീയങ്ങളെ പരിചയപ്പെടാം.
വൈറ്റമിന്‍ സി
വൈറ്റമിന്‍ സി ധാരാളം അടങ്ങിയതിനാല്‍ രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കും. വൃക്കകളെ ഡീടോക്സിഫൈ ചെയ്യുകയും അവയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യും.
കരിക്കിന്‍ വെള്ളം
കരിക്കിന് ആരോഗ്യ ഗുണങ്ങള്‍ ധാരാളം ഉണ്ട്. ചര്‍മത്തിന്റെയും തലമുടിയുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു. വൃക്കകള്‍ക്കുണ്ടാകുന്ന തകരാറുകള്‍ കുറയ്ക്കാനും കരിക്കിന്‍വെള്ളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇത് വൃക്കകള്‍ക്ക് ആരോഗ്യം നല്‍കുന്നു.
ബീറ്റ്റൂട്ട് ജ്യൂസ്
ആരോഗ്യ ഗുണങ്ങള്‍ ഏറെയുള്ള ബീറ്റ്റൂട്ട് ജ്യൂസ് ശരീരത്തെ പ്രത്യേകിച്ച് വൃക്കകളെ ക്ലെന്‍സ് ചെയ്യുന്നു. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമായ ബീറ്റ്റൂട്ട് വൃക്കകളെ ആരോഗ്യമുള്ളതാക്കുന്നു.
ഇഞ്ചി നീര്
ജലദോഷം, ചുമ ഇവയില്‍ നിന്ന് ആശ്വാസമേകാനും ദഹനത്തിനും ശരീരഭാരം കുറയ്ക്കാനും ഇഞ്ചി നീര് സഹായിക്കും. ആന്റിഓക്സിഡന്റുകള്‍ ധാരാളം ഉള്ള ഇത് വൃക്കകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു.