- Advertisement -Newspaper WordPress Theme
LifeStyleമങ്ങിയ വെള്ളവസ്ത്രങ്ങള്‍ വെട്ടിത്തിളങ്ങും; ഇതാ ചില പൊടിക്കൈകള്‍

മങ്ങിയ വെള്ളവസ്ത്രങ്ങള്‍ വെട്ടിത്തിളങ്ങും; ഇതാ ചില പൊടിക്കൈകള്‍

വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതിന് അനുസരിച്ച് പഴക്കം വന്നുകൊണ്ടേയിരിക്കും. എത്ര പുതിയ വസ്ത്രമാണെങ്കിലും കഴുകുമ്പോള്‍ നിറം മങ്ങുകയോ തിളക്കം നഷ്ടപ്പെടുകയോ ചെയ്യാം. വെള്ള വസ്ത്രങ്ങളാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. ഇതില്‍ അഴുക്കും കറയും പറ്റിയാല്‍ പിന്നെ കഴുകിയാല്‍ പോലും വൃത്തിയാവുകയുമില്ല. നിങ്ങളുടെ മങ്ങിയ വെള്ള വസ്ത്രങ്ങള്‍ പുത്തനാക്കാന്‍ ഇതാ ചില പൊടിക്കൈകള്‍.

ബേക്കിംഗ് സോഡയും വിനാഗിരിയും

ബക്കറ്റില്‍ ആവശ്യമായ വെള്ളമെടുത്തതിന് ശേഷം അതിലേക്ക് ഒരു ടേബിള്‍സ്പൂണ്‍ ബേക്കിംഗ് സോഡയും അര സ്പൂണ്‍ വിനാഗിരിയും ചേര്‍ത്തുകൊടുക്കാം. വിനാഗിരിക്ക് പകരം നാരങ്ങ നീരും ഉപയോഗിക്കാനാവും. ശേഷം ഇതിലേക്ക് ഷാംപൂ അല്ലെങ്കില്‍ സോപ്പ് പൊടി കൂടെ ചേര്‍ത്ത് പതച്ചതിന് ശേഷം വസ്ത്രം വെള്ളത്തില്‍ മുക്കിവയ്ക്കണം. ഇത് മങ്ങിയ വസ്ത്രത്തെ പുതിയതാക്കി മാറ്റുന്നു.

പാല്‍ ഉപയോഗിച്ചും കഴുകാം

ബേക്കിംഗ് സോഡ ചേര്‍ത്ത വെള്ളത്തിലേക്ക് കുറച്ച് പാല്‍ കൂടെ ഒഴിച്ചുകൊടുത്താല്‍ വസ്ത്രങ്ങള്‍ നന്നായി തിളങ്ങും. ബേക്കിംഗ് സോഡയും പാലും ചേര്‍ത്ത വെള്ളത്തിലേക്ക് അര മണിക്കൂര്‍ വസ്ത്രങ്ങള്‍ മുക്കിവയ്ക്കണം ശേഷം നന്നായി കഴുകിയെടുക്കാം.

കഴുകുമ്പോള്‍ ശ്രദ്ധിക്കാം

മറ്റുള്ള വസ്ത്രങ്ങളോടൊപ്പം വെള്ള വസ്ത്രങ്ങള്‍ കഴുകാന്‍ പാടില്ല. കാരണം മറ്റ് വസ്ത്രങ്ങള്‍ക്കൊപ്പം കഴുകിയാല്‍ വെള്ള വസ്ത്രങ്ങള്‍ മങ്ങിപോകാന്‍ സാധ്യതയുണ്ട്.

കറകള്‍ വൃത്തിയാക്കാം

വസ്ത്രത്തില്‍ കറയുണ്ടെങ്കില്‍ അത് വൃത്തിയാക്കിയതിന് ശേഷം മാത്രമേ വെള്ളത്തിലേക്ക് വസ്ത്രങ്ങള്‍ ഇടാന്‍ പാടുള്ളു. ആദ്യം കറ കളഞ്ഞില്ലെങ്കില്‍ ഇത് മറ്റുള്ള വസ്ത്രങ്ങളിലും പറ്റിപ്പിടിക്കാന്‍ സാധ്യതയുണ്ട്. വസ്ത്രത്തില്‍ കറ പൂര്‍ണമായും പോവുകയുമില്ല.

വാഷിംഗ് മെഷീനില്‍ കഴുകുമ്പോള്‍ ശ്രദ്ധിക്കണം

വെള്ള വസ്ത്രങ്ങള്‍ വാഷിംഗ് മെഷീനില്‍ കഴുകുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ശരിയായ രീതിയില്‍ കഴുകിയില്ലെങ്കില്‍ ഇവ പെട്ടെന്ന് മങ്ങിപോകാന്‍ കാരണമാകും. അതിനാല്‍ തന്നെ വെള്ള വസ്ത്രങ്ങള്‍ വാഷിംഗ് മെഷീനില്‍ കഴുകുമ്പോഴും പ്രത്യേകം അലക്കാന്‍ ശ്രദ്ധിക്കണം.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme