- Advertisement -Newspaper WordPress Theme
LifeStyleകത്തിയുടെ മൂര്‍ച്ച വീട്ടില്‍ തന്നെ കൂട്ടാം; എളുപ്പവഴികള്‍

കത്തിയുടെ മൂര്‍ച്ച വീട്ടില്‍ തന്നെ കൂട്ടാം; എളുപ്പവഴികള്‍

അടുക്കളയില്‍ ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണ് കത്തി. നല്ല കത്തിയുണ്ടെങ്കില്‍ മാത്രമേ പച്ചക്കറികളും മറ്റും മുറിക്കുവാന്‍ സാധിക്കുകയുള്ളു. മൂര്‍ച്ചയില്ലാത്ത കത്തിയാണെങ്കില്‍ പിന്നെ പറയേണ്ടതില്ല. ഒട്ടുമിക്ക വീടുകളിലെയും സ്ഥിരം പ്രശ്‌നമാണിത്. തീരെ മൂര്‍ച്ചയില്ലാത്ത കത്തി ഉപയോഗിച്ച് സാധനങ്ങള്‍ അരിയുന്നത് നിങ്ങളുടെ വിലപ്പെട്ട സമയത്തെയും നഷ്ടപ്പെടുത്തുന്നു. കത്തിയുടെ മൂര്‍ച്ച കൂട്ടാന്‍ നിങ്ങള്‍ ഇത്രയും ചെയ്താല്‍ മതി.

സെറാമിക് മഗ്ഗ് ഉപയോഗിക്കാം
നിങ്ങളുടെ അടുക്കളയില്‍ സെറാമിക് മഗ്ഗ് ഉണ്ടെങ്കില്‍ എളുപ്പത്തില്‍ കത്തിയുടെ മൂര്‍ച്ച കൂട്ടാന്‍ സാധിക്കും. മഗ്ഗ് മറിച്ചിട്ടതിന് ശേഷം അടിഭാഗത്തുള്ള ഗ്ലേസ് ചെയ്യാത്ത ഭാഗത്ത് കത്തിയുടെ ബ്ലേഡ് വരുന്ന ഭാഗം നന്നായി ഉരക്കാം. ഇത് കത്തിയുടെ മൂര്‍ച്ച കൂട്ടുന്നു.

മിനുസമുള്ള കല്ല്

നിങ്ങളുടെ മുറ്റത്ത് കിടക്കുന്ന മിനുസമാര്‍ന്ന കല്ല് എടുത്ത് നന്നായി കഴുകി വൃത്തിയാക്കണം. അതിന് ശേഷം കത്തിയുടെ ബ്ലേഡ് കല്ലില്‍ ക്രോസ്സായി മാറിമാറി ഉരക്കാം. ഇങ്ങനെ ചെയ്യുമ്പോള്‍ കല്ലില്‍ ഈര്‍പ്പമുണ്ടെന്ന് ഉറപ്പാക്കണം. കത്തിയുടെ മൂര്‍ച്ച കൂട്ടാന്‍ പരമ്പരാഗതമായി ഉപയോഗിക്കുന്ന മാര്‍ഗ്ഗമാണിത്.

മറ്റൊരു കത്തി ഉപയോഗിക്കാം

കത്തിയുടെ മൂര്‍ച്ച കൂട്ടാന്‍ മറ്റൊരു കത്തി ഉപയോഗിക്കാം. രണ്ട് കത്തിയെടുത്തതിന് ശേഷം രണ്ടിന്റെയും ബ്ലേഡ് വരുന്ന ഭാഗങ്ങള്‍ തമ്മില്‍ പരസ്പരം ഉരക്കാം. നന്നായി മൂര്‍ച്ച കൂടില്ലെങ്കിലും പെട്ടെന്നുള്ള ആവശ്യങ്ങള്‍ക്ക് ഇത് ഉപകരിക്കുന്നു.

നെയില്‍ ഫയലര്‍

നെയില്‍ ഫയലര്‍ ഉപയോഗിച്ചും കത്തിയുടെ മൂര്‍ച്ച കൂട്ടാന്‍ സാധിക്കും. നിരപ്പായ സ്ഥലത്ത് ഫയലര്‍ വെച്ചതിന് ശേഷം അതിലേക്ക് കത്തി മാറിമാറി ഉരക്കാം. കത്തിയുടെ മൂര്‍ച്ച കൂടിയതിന് ശേഷം നെയില്‍ ഫയലര്‍ വൃത്തിയാക്കാനും മറക്കരുത്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme