- Advertisement -Newspaper WordPress Theme
FEATURESdrugsഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറിക്ക് വിധിക്കപ്പെട്ട നടന്‍ ശ്രീനിവാസനെ രക്ഷിച്ച ഇ.ഇ.സി.പി തെറാപ്പിയെ കുറിച്ചറിയാം

ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറിക്ക് വിധിക്കപ്പെട്ട നടന്‍ ശ്രീനിവാസനെ രക്ഷിച്ച ഇ.ഇ.സി.പി തെറാപ്പിയെ കുറിച്ചറിയാം

കടുത്ത പ്രമേഹത്തോടൊപ്പം ഹൃദയത്തിന്റെ പ്രശ്‌നവും. ശരീരത്തെ ആകെ തളര്‍ത്തിയ സമയം. ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറിക്ക് വിധിക്കപ്പെട്ട നടന്‍ ശ്രീനിവാസന്റെ കുറച്ച് നാല്‍ മുമ്പത്തെ അവസ്ഥയായിരുന്നു ഇത്. ഇത്ര കടുത്ത അവസ്ഥയില്‍ നിന്നും ശ്രീനിവാസനെ ജീവിതത്തിലേക്ക് എത്തിച്ചത് ഇ.ഇ.സി.പി തെറാപ്പി ചികിത്സയാണ്.
ആലുവയിലുള്ള ഹൃദയാ കെയര്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗോപാലകൃഷ്ണപിള്ളയെന്ന പരിചയ സമ്പന്നനായ കാര്‍ഡിയോളജി ഡോക്ടറാണ് ശ്രീനിവാസനെ ചികിത്സിച്ചത്. ഡോക്ടറുടെ അടുത്തേക്ക് ശ്രീനിവാസന്‍ ചെല്ലുമ്പോള്‍ ആരോഗ്യം വളരെ മോശമായിരുന്നു. രണ്ടുപേര്‍ പിടിച്ചാണ് കാറില്‍ നിന്നിറക്കിയത്. സംസാരിക്കാനും പ്രയാസം. ആന്‍ജിയോഗ്രാം റിപ്പോര്‍ട്ടനുസരിച്ച് ബ്ലോക്കുകളുണ്ട്. ഹൃദയത്തില്‍ എത്രത്തോളം ബ്ലോക്കുകളുണ്ടെന്ന് അറിയാന്‍ അവിടെ വീണ്ടും ആന്‍ജിയോഗ്രാം ചെയ്തപ്പോള്‍ ബ്ലെഡ് യൂറിയയും ക്രിയാറ്റിനും കൂടുതല്‍. അങ്ങനെയെല്ലാം ആരോഗ്യനില മോശം. ഈ അവസ്ഥയില്‍ സര്‍ജറിചെയ്താല്‍ വ്യക്കയുടെ അവസഥ മോശമാകും.
അങ്ങനെയാണ് ഡോ ഗോപാലകൃഷ്ണപിള്ള ശ്രീനിവാസന് ഇ.ഇ.സി.പി ചെയ്യാന്‍ തീരുമാനിച്ചത്. ശ്രീനിവാസന്‍ 35ദിവസത്തെ ചികിത്സയ്ക്ക് ശേഷം അമൃത ആശുപത്രിയില്‍പ്പോയി എക്കോ കാര്‍ഡിയോഗ്രാം ചെയ്തു. നോര്‍മലായിരുന്നു ഫലം. ചികിത്സയ്ക്ക് ശേഷം ശ്രീനിവാസന് ശരീരത്തിന്റെ പഴയ പ്രസരിപ്പ് തിരിച്ച് കിട്ടി. കടുത്ത പ്രമേഹം കുറഞ്ഞു. ഇപ്പോള്‍ ഇന്‍സുലിന്‍ ഉപയോഗം നിര്‍ത്തി ജീവിതത്തിലേക്ക് തിരികെ വന്നിരിക്കുകയാണ് ശ്രീനിവാസന്‍.

എന്താണ് ഇ.ഇ.സി.പി

ഹൃദയത്തിലേക്കുള്ള രക്ത പ്രവാഹം കാര്യക്ഷമമാക്കാന്‍ സഹായിക്കുന്ന തെറാപ്പിയാണ് ഇ.ഇ.സി.പി. വായുനിറച്ച ഖഫുകളാണ് (ബി.പി മെഷീനിലെ കഫുപോലുള്ളത്) പ്രധാന ഭാഗം. ഇവ രോഗിയുടെ കീഴ്കാലുകളിലും തുടയിലും നിതംബത്തിന്റെ ഭാഗത്തായും ഘടിപ്പിക്കും. അതിലൂടെ ഹൃദയത്തിലേക്ക് രക്തമെത്തിക്കും. ഓരോ ഹൃദയമിടിപ്പിനും ഇടയിലാണ് ഇങ്ങനെ ചെയ്യുന്നത്. ഇതുവഴി അടഞ്ഞ് കിടക്കുന്ന ഹൃദയധമനികളിലേക്ക് കൂടുതല്‍ രക്തമെത്തുന്നു. ഓക്‌സിജന്റെ അളവ് വര്‍ധിക്കുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനം സുഗമമാവുകയും ചെയ്യുന്നു. മെഷീന്‍ കംപ്യൂട്ടറുമായി ലിങ്ക് ചെയ്ത് ഹൃദയം മിടിക്കാത്ത സമയത്ത് മാത്രം പ്രഷര്‍ കൊടുക്കുകയാണ് ചെയ്യുക. രക്തം പമ്പു ചെയ്യാത്തഅത്തരം ഇടവേളകളില്‍ പുറത്ത് നിന്ന് മറ്റൊരു ഹാര്‍ട്ട് വെച്ച് കൊടുക്കുന്നതുപോലെയാണ് ഈ തെറാപ്പി. മൂന്ന് കഫുകളില്‍ ആദ്യം അടിയിലത്തേത് എയര്‍പമ്പ് ചെയ്യും. പിന്നെ മുകളിലുള്ളത്. ഒടുവില്‍ അരയ്ക്ക് താഴെ കെട്ടിയിരിക്കുന്നത് പമ്പ് ചെയ്യും. ഇതെല്ലാം അര സെക്കന്‍ഡിനുള്ളിലാണ് നടക്കുക. ഹൃദയ ദമനികളില്‍ ബ്ലോക്കുള്ളവര്‍, ആന്‍ജിയോപ്ലാസ്റ്റി, ബൈപ്പാസ് സര്‍ജറി എന്നിവയിലൂടെ ആശ്വാസം ലഭിക്കാത്തവര്‍ എന്നിവര്‍ക്കെല്ലാം ഈ ചികിത്സ ഗുണം ചെയ്യാറുണ്ട്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme