തിരുവനന്തപുരം: കളിക്കുന്നതിനിടെ കാല്‍വഴുതി വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ മൂന്ന് വയസ്സുകാരന് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രക്ഷകനായി. മൈലച്ചല്‍ ജി.എന്‍ ഭവനില്‍ പ്രവീണ്‍-അഞ്ചു ദമ്പതികളുടെ മകന്‍ മൂന്ന് വയസ്സുകാരനായ ഋഷികേശിനെയാണ് അയല്‍വാസിയും ഇടുക്കി എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് എന്‍ഫോഴ്‌സ്‌മെന്റ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുമായ സുരേഷ് കുമാര്‍ രക്ഷിച്ചത്. 60 അടി താഴ്ചയുള്ള കിണറ്റില്‍ മകന്‍ വീഴുന്നത് കണ്ട് മഞ്ചുവിന്റെ നിലവിളികേട്ട് അയല്‍വാസിയായ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുരേഷ്‌കുമാര്‍ ഓടിയെത്തിയ സുരേഷ്‌കുമാര്‍ ഉടന്‍ തന്നെ കയറില്‍ പിടിച്ച് കിണറ്റിലിറങ്ങി സാഹസികമായി കുട്ടിയെ രക്ഷിക്കുകയായിരുന്നു.പമ്പുസെറ്റില്‍ ബന്ധിച്ചിരുന്ന കയറില്‍ പിടിച്ചു കിടന്ന കുട്ടിക്ക് വീഴ്ചയില്‍ കാര്യമായ പരുക്കുകളില്ല. എങ്കിലും വിദഗ്ധ പരിശോധനയ്ക്കായി നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.