- Advertisement -Newspaper WordPress Theme
covid-19കോവിഡ് രണ്ടാം തരംഗത്തില്‍ പകച്ച് രാജ്യം, രോഗികളുടെ എണ്ണം രണ്ടാം ദിനവും 60,000 കടന്നു

കോവിഡ് രണ്ടാം തരംഗത്തില്‍ പകച്ച് രാജ്യം, രോഗികളുടെ എണ്ണം രണ്ടാം ദിനവും 60,000 കടന്നു

തിരുവനന്തപുരം: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ശക്തിയാര്‍ജിച്ചു. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം തുടര്‍ച്ചയായി രണ്ടാം ദിവസവും അറുപതിനായിരം കടന്നു. മൊത്തം കേസുകളുടെ 60 ശതമാനവും മഹാരാഷ്ട്രയില്‍ ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കും കോവിഡ് ബാധിച്ചു.

കോവിഡ് മഹാമാരി രാജ്യത്ത് വീണ്ടും പിടി മുറുക്കുകയാണ്. ഇടവേളക്ക് ശേഷം പ്രതിദിന കണക്കുകളില്‍ വന്‍ വര്‍ദ്ധനവ് ആണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,258 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 291 പേര്‍ക്കാണ് രോഗം മൂലം ജീവന്‍ നഷ്ടമായത്. കഴിഞ്ഞ ഒക്ടോബര്‍ 16 ന് ശേഷം കേസുകള്‍ കുറഞ്ഞു വരികയായിരുന്നു. എന്നാല്‍ പഴയ അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മഹാരാഷ്ട്രയില്‍ രോഗ വ്യാപനം അതി തീവ്രമാണ്.

രാജ്യത്തെ മൊത്തം കണക്കുകളില്‍ 60 ശതമാനവും റിപ്പോര്‍ട്ട് ചെയ്യുന്നത് അവിടെ നിന്നാണ്. രോഗവ്യാപനം കണക്കിലെടുത്ത് നാളെ മുതല്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി. രാത്രി 8 മുതല്‍ രാവിലെ 7 വരെയാണ് കര്‍ഫ്യൂ. മഹാരാഷ്ട്രക്ക് പുറമെ പഞ്ചാബ്, കര്‍ണാടക, ഗുജറാത്ത്, കേരളം എന്നീ സംസ്ഥാനങ്ങളിലും രോഗ വ്യാപനം കൂടുതലാണ്.

മുന്‍ ക്രിക്കറ്റ് താരവും രാജ്യസഭ എം.പിയുമായ സച്ചിന്‍ തെണ്ടുല്‍ക്കറിന് കോവിഡ് സ്ഥിരീകരിച്ചു. വീട്ടില്‍ നിരീക്ഷണത്തിലാണ് അദ്ദേഹം. തിങ്കളാഴ്ച ഹോളി ആഘോഷത്തിന് പ്രത്യേക നിയന്ത്രണം ഏര്‍പ്പെടുത്തി. പൊതു പരിപാടികള്‍ക്ക് അനുമതി നല്‍കില്ല

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme