in , , , ,

പനി ക്ലിനിക് ശകതിപ്പെടുത്തും ; എല്ലാ ആശുപത്രികളിലും ഡോക്‌സി കോര്‍ണര്‍

Share this story

തിരുവനന്തപുരം. ആശുപത്രികളിലെ പനി ക്ലിനിക്കുകള്‍ ശകതിപ്പെടുത്തുമെന്നും എല്ലാ ആശുപത്രികളിലും എലിപ്പനി പ്രതിരോധ ഗുളികകള്‍ ലഭ്യമാക്കാന്‍ ഡോകസി കോര്‍ണറുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി വീണാജോര്‍ജ്. ഡെങ്കിപ്പനിയും എലിപ്പനിയും വര്‍ധിക്കാന്‍ സാധ്യതയുളളതിനാല്‍ അതിജാഗ്രതപാലിക്കണം. വെളളത്തിലിറങ്ങുകയോ മണ്ണുമായി ഇടപെടുകയോ ചെയ്യുന്നവര്‍ എലിപ്പനി പ്രതിരോധ ഗുളികയായ ഡോകസിസൈക്ലിന്‍ കഴിക്കണമെന്നും പകര്‍ച്ചവ്യാധി പ്രതിരോധം ശകതിപ്പെടുത്താന്‍ ചേര്‍ന്ന അവലോകനയോഗത്തിനുശേഷം അവര്‍ പറഞ്ഞു.
ആഴചയിലൊരിക്കല്‍ കൊതുകിന്റെ ഉറവിടനശീകരണം നടത്തി ഡ്രൈ ഡേ ആചരിക്കണം. ജില്ലാ ഓഫീസര്‍മാര്‍ ഫീല്‍ഡ്തല അവലോകനം നടത്തികൊതുകിന്റെ വ്യാപനം ഉണ്ടാക്കാന്‍ സാധ്യതയുളള പ്രദേശങ്ങള്‍ കണ്ടെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശകതമാക്കും. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തുടരും. ഞായറാഴച 321 കേസും ശനിയാഴച 428 കേസുമാണ് റിപ്പോര്‍ട്ട് ചേയതത്. ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ തുടരും. പരാതികള്‍ ചിത്രങ്ങള്‍സഹിതം അറിയിക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വെബ്‌സൈറ്റില്‍ സൗകര്യമൊരുക്കുമെന്നും അവര്‍ അറിയിച്ചു.

കോവിഡിന് ശേഷം കുട്ടികള്‍ക്ക് കരള്‍രോഗം: ഗൗരവതരമെന്ന് കേന്ദ്രം

രക്തസമ്മര്‍ദ്ദത്തെ അടുത്തറിയാന്‍