രാജ്യത്ത് നാലില്‍ ഒരാള്‍ക്ക് രക്താതിസമ്മര്‍ദം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ കണക്കില്‍ രണ്ടാംസ്ഥാനത്ത് കേരളമുണ്ട്. ദേശീയ കുടുംബാരോഗ്യ സര്‍വേ പ്രകാരം കര്‍ണാടകയാണ് ഒന്നാമത്. കേരളത്തില്‍ 32.8 ശതമാനം പുരുഷന്മാര്‍ക്കും 30.9 ശതമാനം സ്ത്രീകള്‍ക്കുമാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് ലോക രക്തസമ്മര്‍ദ ദിനം, രാജ്യത്ത് കേരളം രണ്ടാമത്; കാരണം മാറിയ ജീവിതശൈലിയാണ്.
രക്തസമ്മര്‍ദത്തെ കുറിച്ചും അത് ജീവിതത്തിലുണ്ടാക്കുന്ന പ്രശ്‌നങ്ങളെ കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കുന്നതിനായി മേയ് 17 ലോക ഹൈപ്പര്‍ടെന്‍ഷന്‍ ദിനമായി ആചരിക്കുന്നു. രക്തസമ്മര്‍ദം അളക്കൂ, നിയന്ത്രിക്കൂ, ജീവിതം മുന്നോട്ടുകൊണ്ടുപോകൂ എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. മാറിയ ജീവിതശൈലിയാണ് രക്തസമ്മര്‍ദം അമിതമായി കൂടുന്നതിന് കാരണം.
ഉയര്‍ന്ന ഹൈപ്പര്‍ടെന്‍ഷന്‍ ഹൃദയ രോഗങ്ങള്‍ക്കും അകാല മരണത്തിനും കാരണമാകുന്നു. ഉയര്‍ന്ന സ്‌ട്രെസ് ലെവലുകള്‍, പൊണ്ണത്തടി, മോശം ഭക്ഷണ ശീലങ്ങള്‍, ഉദാസീനമായ ജീവിതശൈലി എന്നിവ യുവാക്കളില്‍ ഹൈപ്പര്‍ടെന്‍ഷന്റെ പ്രധാന കാരണങ്ങളാണ്.
നീണ്ടുനില്‍ക്കുന്ന ഹൈപ്പര്‍ടെന്‍ഷന്‍ വിട്ടുമാറാത്ത വൃക്കരോഗം, സ്‌ട്രോക്ക്, ഹൃദയസ്തംഭനം തുടങ്ങിയ പല രോഗാവസ്ഥകള്‍ക്കുമുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. 2005 മെയ് 14 ന് ആദ്യത്തെ ലോക ഹൈപ്പര്‍ടെന്‍ഷന്‍ ദിനം ആചരിച്ചു.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ ആദ്യകാല രോഗനിര്‍ണ്ണയത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിന്റെയും വിപുലമായ ഘട്ടത്തിലെ സങ്കീര്‍ണതകളുടെ സങ്കീര്‍ണതകള്‍ ഒഴിവാക്കുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ച് ഫലപ്രദമായ ആശയവിനിമയം സൃഷ്ടിക്കുന്നതിലാണ് ഈ ദിവസം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
കൊറോണറി ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവയുള്‍പ്പെടെയുള്ള ഹൃദയ രോഗങ്ങള്‍ക്കുള്ള പ്രധാന അപകട ഘടകമാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം. വിട്ടുമാറാത്ത വൃക്കരോഗം, ഹൃദയസ്തംഭനം, ഡിമെന്‍ഷ്യ എന്നിവയ്ക്കും ഇത് കാരണമാകും.
രകതസമ്മര്‍ദ്ദത്തെ നിയന്ത്രണത്തിലാക്കാം
പ്രതിദിനം 30-45 മിനിറ്റ് വ്യായാമം ചെയ്യണം. നടപ്പ്, ജോഗിങ്, സൈക്ലിങ് തുടങ്ങിയവ ഗുണകരമാണ്.
ആരോഗ്യകരമായ ഭക്ഷണരീതി ശീലിക്കണം. പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറിമുഴുധാന്യങ്ങള്‍ തുടങ്ങിയവ ധാരാളമടങ്ങിയ ഡാഷ്ഡയറ്റ് ബി.പി. കുറയ്ക്കാന്‍ നല്ലതാണ്.
അമിതമായി ഉപ്പ്, കൊഴുപ്പ്, പഞ്ചസാര തുടങ്ങിയവ അടങ്ങിയ ഭക്ഷണ വിഭവങ്ങള്‍ ഒഴിവാക്കണം. പ്രതിദിന ഉപ്പ് ഉപയോഗം 5 ഗ്രാമില്‍ താഴെ.
പൊട്ടാസ്യം അടങ്ങിയ ഏത്തപ്പഴം, ഓറഞ്ച്, മുന്തിരി, ഉരുളക്കിഴങ്ങ്, ഇലക്കറികള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
പുകവലി പൂര്‍ണമായി ഒഴിവാക്കണം.
മദ്യപാനം പരമാവധി ഒഴിവാക്കുക. ശരീരഭാരം നിയന്ത്രിക്കണം.
മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ യോഗ, മെഡിറ്റേഷന്‍ എന്നിവ ശീലിക്കാം.