തിളങ്ങുന്ന ചര്‍മ്മം ആരാണ് ആഗ്രഹിക്കാത്തത്. ചര്‍മ്മ സംരക്ഷണത്തിന് നിങ്ങള്‍ വിവിധ തരത്തിലുള്ള ഫേസ് പാക്കുകള്‍ പരീക്ഷിച്ച് കാണും. എന്നാല്‍ അവയെല്ലാം പരീക്ഷിച്ചിട്ടും ഫലം പരാജയമായിരിക്കാം. വീട്ടില്‍ അല്‍പം മുന്തിരി ഉണ്ടെങ്കില്‍ മുഖത്തെ കറുപ്പ് എളുപ്പം അകറ്റാം.
വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ മുന്തിരിപ്പഴം ധാരാളം ഗുണങ്ങള്‍, പ്രത്യേകിച്ച്, ധാരാളം സൗന്ദര്യ ആരോഗ്യഗുണങ്ങളും പ്രദാനം ചെയ്യുന്നു. മുന്തിരിപ്പഴത്തില്‍ ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കുവാന്‍ സഹായിക്കുന്ന അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്.
മുന്തിരി സൂര്യപ്രകാശത്തില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുകയും ചുളിവുകള്‍ തടയുകയും ചര്‍മ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തുകയും ചെയ്യുന്നു. മുഖസൗന്ദര്യത്തിന് മുന്തിരി കൊണ്ടുള്ള ഫേസ് പാക്കുകള്‍ പരീക്ഷിച്ചാലോ….
ഒന്ന്…
മുന്തിരി കുരു കളഞ്ഞ് മിക്‌സിയില്‍ പേസ്റ്റ് പരുവത്തില്‍ അടിച്ചെടുക്കുക. ഇനി ഇതിലേക്ക് അല്‍പം റോസ് വാട്ടറും തേനും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടുക. ഉണങ്ങി കഴിഞ്ഞാല്‍ തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ പാക്ക് പുരട്ടുന്നത് ചര്‍മ്മത്തിലെ വരള്‍ച്ചയെ ഇല്ലാതാക്കും.
രണ്ട്…
മുന്തിരി-ക്യാരറ്റ്, അരി എന്നിവ കൊണ്ടുള്ള ഒരു ഫേസ് പാക്കാണിത്. ഇതിനായി നാല് ടീസ്പൂണ്‍ മുന്തിരി ജ്യൂസും ഒരു ടീസ്പൂണ്‍ അരിപ്പൊടി, ഒരു ടീസ്പൂണ്‍ കാരറ്റ് ജ്യൂസ് എന്നിവ യോജിപ്പിച്ച് നന്നായി ഇളക്കുക. ഈ പായ്ക്ക് നിങ്ങളുടെ മുഖത്തും കഴുത്തിലും പുരട്ടുക. ഈ പാക്ക് ഉണങ്ങുമ്പോള്‍ ചെറുചൂടുള്ള വെള്ളത്തില്‍ മുഖം കഴുകുക.
മൂന്ന്…
എണ്ണമയമുള്ള ചര്‍മ്മക്കാര്‍ക്കുള്ള പാക്കാണിത്. നാല് ടീസ്പൂണ്‍ മുന്തിരി ജ്യൂസും അല്‍പം നാരങ്ങ നീര് എന്നിവ മിക്‌സ് ചെയ്ത് മുഖത്ത് ഇടുക.15 മിനുട്ടിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. ആഴ്ചയില്‍ രണ്ട് തവണ ഈ പാക്ക് ഇടാം.
തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകള്‍…
വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ തുടങ്ങിയ ആന്റിഓക്സിഡന്റുകളുടെയും പോഷകങ്ങളുടെയും ഉറവിടമാമ് തക്കാളി. ആന്റിഓക്സിഡന്റായ ലൈക്കോപീനിന്റെയും വിറ്റാമിനുകളുടെയും ഉയര്‍ന്ന സാന്ദ്രത തക്കാളിയെ ചര്‍മ്മത്തിന് വളരെ നല്ലതാണ്. ചര്‍മ്മത്തിന് തക്കാളിയുടെ ഗുണങ്ങള്‍ ചര്‍മ്മത്തിന് തിളക്കവും മുഖക്കുരു, ബ്ലാക്ക്‌ഹെഡ് എന്നിവ കുറയ്ക്കുന്നതിനൊപ്പം പ്രായമാകല്‍ തടയുന്നു.
രണ്ട് ടീസ്പൂണ്‍ കടലമാവും 1 സ്പൂണ്‍ തക്കാളി നീരും ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കുക. മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം. തക്കാളി നീരും, തൈരും സമാസമം എടുത്ത് മുഖത്ത് പുരട്ടാം. ഇവ കരുവാളിപ്പിനെ ഇല്ലാതാക്കുന്നു.
രണ്ട് ടീസ്പൂണ്‍ തക്കാളി ജ്യൂസും രണ്ട് ടീസ്പൂണ്‍ വെള്ളരിക്ക ജ്യൂസും ചേര്‍ത്ത് മിക്‌സ് ചെയ്ത് മുഖത്തിടുക. 15 മിനുട്ട് ഇട്ട് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം. മുഖകാന്തി വര്‍ദ്ധിപ്പിക്കാന്‍ ഈ പാക്ക് ഗുണം ചെയ്യും.