രാത്രിയില്‍ ഉണര്‍ന്ന് മൂത്രമൊഴിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരനുഭവമാണ്. ഇത് ഉറക്കത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുകയും ചെയ്യും. രാത്രിയില്‍ അടിക്കടി മൂത്രമൊഴിക്കുന്നത് ദശലക്ഷക്കണക്കിന് ആളുകളുടെ ഉറക്കം കെടുത്തുന്നു. ഇത് ഒരു മൂത്രാശയ പ്രശ്‌നം മാത്രമല്ല. നിങ്ങളുടെ ശീലങ്ങള്‍, ഹോര്‍മോണുകള്‍, മരുന്നുകള്‍ അല്ലെങ്കില്‍ മറഞ്ഞിരിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവ കാരണം രാത്രിയില്‍ മൂത്രമൊഴിക്കാന്‍ തോന്നാം.ഇത് ഉറക്കം നഷ്ടപ്പെടുത്തുന്ന ഒരു പ്രധാന കാരണമാണ്
ചില മരുന്നുകള്‍ രാത്രിയില്‍ നിങ്ങളെ ടോയ്ലറ്റിലേക്ക് ഓടിക്കാന്‍ സാധ്യതയുണ്ട്. രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്നുകള്‍, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള മരുന്നുകള്‍ എന്നിവ ഡൈയൂററ്റിക്‌സ് ആണ്. രാത്രിയില്‍ ഈ മരുന്നുകള്‍ കഴിക്കുകയാണെങ്കില്‍ അവസ്ഥ കൂടുതല്‍ മോശമാകും. ചില വിഷാദരോഗത്തിനുള്ള മരുന്നുകള്‍, ഉറക്കഗുളികകള്‍, പേശികളെ relax ചെയ്യുന്ന മരുന്നുകള്‍, പ്രമേഹത്തിനുള്ള മരുന്നുകള്‍, കാല്‍സ്യം ചാനല്‍ ബ്ലോക്കറുകള്‍ എന്നിവ മൂത്രാശയത്തിന്റെ നിയന്ത്രണത്തെ ബാധിക്കും.
ചില സമയങ്ങളില്‍ രക്തസമ്മര്‍ദ്ദത്തിലെ മാറ്റങ്ങള്‍ മൂത്രത്തിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കും. പ്രമേഹമുള്ളവര്‍ക്കും nocturia ഉണ്ടാകാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമ്പോള്‍, ശരീരം ഗ്ലൂക്കോസിനെ പുറന്തള്ളാന്‍ ശ്രമിക്കും. ഇത് അമിതമായി മൂത്രമൊഴിക്കുന്നതിന് കാരണമാകും. സ്ലീപ് അപ്നിയ ഒരു കാരണമാകാം. ശ്വാസോച്ഛ്വാസം തടസ്സപ്പെടുത്തുന്നത് മൂത്രത്തിന്റെ അളവ് കൂട്ടുന്നു. നിങ്ങള്‍ ഉറങ്ങുമ്പോള്‍ കൂര്‍ക്കം വലിക്കുകയോ പകല്‍ സമയങ്ങളില്‍ ക്ഷീണം അനുഭവപ്പെടുകയോ ചെയ്യുകയാണെങ്കില്‍, ഒരു ഡോക്ടറെ കാണുന്നത് നല്ലതാണ്.
സ്ത്രീകളില്‍, ആര്‍ത്തവവിരാമത്തിനു ശേഷം ഈസ്ട്രജന്റെ അളവ് കുറയുന്നത് മൂത്രാശയത്തിന്റെ ശേഷി കുറയ്ക്കുകയും പെല്‍വിക് പേശികളെ ദുര്‍ബലപ്പെടുത്തുകയും ചെയ്യും. ഇത് രാത്രിയില്‍ മൂത്രമൊഴിക്കാന്‍ കാരണമാകും. പുരുഷന്മാരില്‍ പ്രായമാകുമ്പോള്‍ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വലുപ്പം വര്‍ദ്ധിപ്പിക്കും . ഇത് മൂത്രാശയത്തെ ഞെരുക്കുകയും രാത്രിയില്‍ മൂത്രമൊഴിക്കാന്‍ തോന്നുകയും ചെയ്യും
നിങ്ങളുടെ ഭക്ഷണശീലങ്ങളില്‍ ശ്രദ്ധിക്കുക. കഫീന്‍ , ആല്‍ക്കഹോള്‍, ചായകള്‍ എന്നിവ മൂത്രം കൂടുതല്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നു.കൂടുതല്‍ ജലാംശം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും രാത്രിയില്‍ മൂത്രമൊഴിക്കാന്‍ തോന്നാന്‍ കാരണമാകും. തണ്ണിമത്തന്‍, ഓറഞ്ച് രാത്രിയില്‍ കഴിക്കുന്നത് പ്രശ്‌നമുണ്ടാക്കാം.
ഉറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പ് വെള്ളം കുടിക്കുന്നത് ഒഴിവാക്കുക. രാത്രിയില്‍ വെള്ളം അധികമുള്ള ലഘുഭക്ഷണങ്ങള്‍ ഒഴിവാക്കുക. പ്രായവും ഹോര്‍മോണുകളും ഈ പ്രശ്‌നത്തില്‍ ഒരു പങ്ക് വഹിക്കുന്നുണ്ട്. എഡിഎച്ച് എന്ന ഹോര്‍മോണ്‍ കുറയുന്നത് ഒരു കാരണമാണ്. പ്രായമാകുമ്പോള്‍ ശരീരത്തില്‍ ആന്റിഡ്യൂററ്റിക് ഹോര്‍മോണിന്റെ (ADH) ഉത്പാദനം കുറയുന്നു. ഇത് വൃക്കകളില്‍ വെള്ളം കൂടുതല്‍ സംഭരിയ്ക്കാന്‍ ഇടയാക്കുന്ന ഒന്നാണ്. ഇതിന്റെ ഫലമായി കൂടുതല്‍ മൂത്രം ഉണ്ടാകുകയും രാത്രിയില്‍ കൂടുതല്‍ തവണ ഉണരേണ്ടി വരികയും ചെയ്യുന്നു.
രാത്രിയില്‍ അമിതമായി മൂത്രമൊഴിക്കുന്ന അവസ്ഥയാണ് നോക്റ്റൂറിയ. പ്രായമായവരിലാണ് ഇത് കൂടുതലായി കാണുന്നത്. എല്ലാ ലിംഗക്കാര്‍ക്കും ഇത് സംഭവിക്കാം. എന്നാല്‍ കാരണങ്ങള്‍ പലതായിരിക്കാം. ജീവിതശൈലിയിലെ മാറ്റങ്ങള്‍, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, കഴിക്കുന്ന മരുന്നുകള്‍, മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ഇതിന് കാരണമാകാം.
നോക്റ്റൂറിയ വെറുമൊരു മൂത്രാശയ പ്രശ്‌നമായി തള്ളിക്കളയരുത്. . പ്രായമാകുമ്പോള്‍ ഉണ്ടാകുന്ന ഒരു പ്രശ്‌നമായി ഇതിനെ കണക്കാക്കുന്നു. എന്നാല്‍ ഇതിന് പിന്നില്‍ മറ്റ് പല കാരണങ്ങളും ഉണ്ടാകാം. ചില ജീവിതശൈലി മാറ്റങ്ങള്‍ അല്ലെങ്കില്‍ ആരോഗ്യപരമായ കാരണങ്ങള്‍ ഇതിലേക്ക് നയിക്കാം.