- Advertisement -Newspaper WordPress Theme
BEAUTYമുടികൊഴിയുന്നുവോ, നല്ലപോലെ മുടി വളരാന്‍ സഹായിക്കുന്ന ചില വഴികള്‍

മുടികൊഴിയുന്നുവോ, നല്ലപോലെ മുടി വളരാന്‍ സഹായിക്കുന്ന ചില വഴികള്‍

തേങ്ങാപ്പാല്, ആട്ടിന്പാല് എന്നിവ തുല്യ അളവിലെടുത്ത് തലയോടില് തിരുമ്മിപ്പിടിപ്പിക്കുക. ഒരു മണിക്കൂര് കഴിഞ്ഞ് കഴുകിക്കളയാം. ഇത് ഒരു മണിക്കൂര് കഴിഞ്ഞ് കഴുകിക്കളയാം. ഇത് ഇടയ്ക്കിടെ
ആവര്ത്തിക്കുന്നത് നല്ലതാണ്.

മൂന്നു സ്പൂണ് തേങ്ങാപ്പാലെടുത്ത് ഇതില് പകുതി നാരങ്ങ പിഴിഞ്ഞ നീരു ചേര്ത്ത് തലയോടില്
തേച്ചു പിടിപ്പിക്കുക.

ഒരു മുട്ട, അരക്കപ്പ് പച്ച പശുവിന് പാല്, ഒരു സ്പൂണ് വെളിച്ചെണ്ണ എന്നിവ ചേര്ത്ത് തലയില്
തേച്ചു പിടിപ്പിക്കുക. ഇത് ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം.

വെളിച്ചെണ്ണയില്‍ മയിലാഞ്ചിയില, കറിവേപ്പില, ചെമ്പരത്തിപ്പൂ എന്നിവ ചേര്ത്ത് തിളപ്പിക്കുക. ഈ വെളിച്ചെണ്ണ തലയില് പുരട്ടുന്നത് മുടി വളരാനും മുടിനരയ്ക്കാതിരിക്കാനും സഹായിക്കും.

നെല്ലിക്കയും മയിലാഞ്ചി ഇലയും അരച്ച് മുടിയില് പുരട്ടുന്നതും മുടിവളര്‍ച്ചയെ സഹായിക്കും.

വെളിച്ചെണ്ണ മാത്രമായി തലയില്‍ പുരട്ടാതെ അല്പം ബദാം ഓയിലും ഒലീവ്
ഓയിലും കൂട്ടിച്ചേര്ത്ത് പുരട്ടുക. ഇത് മുടി വളരാന്‍ സഹായിക്കുമെന്ന് മാത്രമല്ലാ, മുടിയിന്‍ താരന്‍ വരാതിരിക്കാന്‍ നല്ലതുമാണ്.

മുടി വളര്‍ച്ചക്കു പറ്റിയ നല്ലൊരു വസ്തുവാണ് കറ്റാര് വാഴ. ഇത് വെളിച്ചെണ്ണയില്‍ കാച്ചി തേക്കുകകയോ മിക്‌സിയില് അരച്ച് തലയില്‍ പുരട്ടുകയോ ചെയ്യാം. മുടി വളരുമെന്നു
മാത്രമല്ലാ, മുടിയുടെ തിളക്കവും മൃദുത്വവും കൂടുകയും ചെയ്യും.

വെളിച്ചെണ്ണ ചെറുചൂടോടെ തലയില് പുരട്ടി മസാജ് ചെയ്യുന്നതാണ് മുടി വളരാനുള്ള ഏറ്റവും
ലളിതമായ മാര്‍ഗം. ആഴ്ചയില് രണ്ടുമൂന്നു തവണയെങ്കിലും ഇത് ചെയ്യണം.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme