- Advertisement -Newspaper WordPress Theme
HEALTHമദ്യപിച്ച പിതാവിനെ ഭയന്ന് രാത്രി തോട്ടത്തില്‍ ഒളിച്ചു; 4 വയസ്സുകാരി പാമ്പു കടിയേറ്റ് മരിച്ചു

മദ്യപിച്ച പിതാവിനെ ഭയന്ന് രാത്രി തോട്ടത്തില്‍ ഒളിച്ചു; 4 വയസ്സുകാരി പാമ്പു കടിയേറ്റ് മരിച്ചു

നാഗര്‍കോവില്‍: തിരുവട്ടാറിന് സമീപം കുലശേഖരത്ത് മദ്യപിച്ചെത്തിയ പിതാവിന്റെ ആക്രമണം ഭയന്ന് രാത്രി തോട്ടത്തിലൊളിച്ച നാലു വയസ്സുകാരിക്ക് പാമ്പുകടിയേറ്റ് ദാരുണാന്ത്യം.

കുട്ടക്കാട് പാലവിള സ്വദേശി സുരേന്ദ്രന്‍-വിജിമോള്‍ ദമ്പതികളുടെ മകള്‍ സുഷ് വികമോള്‍ ആണ് മരിച്ചത്.

കൂലി തൊഴിലാളിയായ സുരേന്ദ്രന്‍ മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കിടുന്നത് പതിവാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം വഴക്ക് ഉണ്ടായതോടെ ഭയന്ന് സുസ്മിതയും സഹോദരന്മാരായ സുഷ് വിന്‍ ഷിജോ(12), സുജിലിന്‍ജോ (9)എന്നിവരും സമീപത്തുള്ള റബ്ബര്‍തോട്ടത്തിനുള്ളിലേക്ക് ഓടിപ്പോയി.

കുറച്ചു കഴിഞ്ഞ് കരഞ്ഞുകൊണ്ട് സുഷ് വിക വീട്ടിലെത്തി തന്നെ പാമ്പ് കടിച്ചു എന്ന് പറഞ്ഞു. അയല്‍വാസികള്‍ ആശാരി പള്ളം മെഡിക്കല്‍കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചു. തിരുവട്ടാര്‍ പോലീസ് കേസെടുത്തു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme