വിറ്റാമിന്‍ സി, ബി വിറ്റാമിനുകള്‍, നാരുകള്‍, മാംഗനീസ് പോലുള്ള ധാതുക്കള്‍ എന്നിവയുടെ മികച്ച ഉറവിടമാണ് പൈനാപ്പിള്‍. പൈനാപ്പിളിലെ ശ്രദ്ധേയമായ പോഷകം വിറ്റാമിന്‍ സിയാണ്. ഇത് രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുകയും ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ നല്‍കുകയും ചെയ്യുന്നു.ന്യൂയോര്‍ക്ക് സിറ്റി ആസ്ഥാനമായുള്ള പാചക പോഷകാഹാര വിദഗ്ധന്‍ ജാക്കി ന്യൂജെന്റ് പറയുന്നു.
യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രികള്‍ച്ചര്‍ (യുഎസ്ഡിഎ) പ്രകാരം ഒരു കപ്പ് പൈനാപ്പിളില്‍ 78.9 മില്ലിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ദിവസവും അല്പം പൈനാപ്പിള്‍ കഴിക്കുന്നത് ക്യാന്‍സറിനെ അകറ്റിനിര്‍ത്താന്‍ സഹായിക്കും. ഇതിലെ ഘടകങ്ങള്‍ കോശങ്ങളുടെ കേടുപാടുകള്‍ കുറയ്ക്കാന്‍ സഹായിക്കും.
കടുത്ത ജലദോഷം ഉണ്ടെങ്കില്‍ പൈനാപ്പിള്‍ കഴിക്കുന്നത് ഗുണം ചെയ്യും. ഇതില്‍ ബ്രോമെലൈന്‍ ഘടകം അടങ്ങിയിരിക്കുന്നു. ഇത് അണുബാധയെ ചെറുക്കാനും ബാക്ടീരിയകളെ കൊല്ലാനും കഴിയുന്ന കോശ ജ്വലന ഗുണങ്ങളുള്ള എന്‍സൈമാണ്. ഇത് പതിവായി കഴിക്കുന്നത് ചുമ, ജലദോഷം എന്നിവയില്‍ നിന്ന് നിങ്ങളെ തടയുന്നു.
2018 ഏപ്രിലില്‍ ഫുഡ് സയന്‍സ് ആന്‍ഡ് ബയോടെക്നോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ കൊഴുപ്പ് രൂപപ്പെടുന്നത് കുറയ്ക്കാനും പൈനാപ്പിള്‍ ജ്യൂസ് സഹായിക്കുമെന്ന് കണ്ടെത്തി. ആ ഫലം സ്ഥിരീകരിക്കാന്‍ മനുഷ്യരില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും മറ്റ് പഠനങ്ങളില്‍ പറയുന്നു.
പൈനാപ്പിളില്‍ ബ്രോമെലൈന്‍ അടങ്ങിയിട്ടുണ്ട്. ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നതായി ബയോടെക്‌നോളജി റിസര്‍ച്ച് ഇന്റര്‍നാഷണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നു.
പൈനാപ്പിള്‍ പതിവായി കഴിക്കുന്നത് പ്രായമാകുമ്പോള്‍ കണ്ണിനെ ബാധിക്കുന്ന രോഗങ്ങളെ തടയാന്‍ സഹായിക്കും.
ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവയും ധാരാളം ആന്റിഓക്സിഡന്റുകളും ഉണ്ട്, ഇത് നല്ല കാഴ്ചയ്ക്ക് സഹായിക്കും. ആന്റിഓക്സിഡന്റുകളുടെ ഉയര്‍ന്ന അളവിലുള്ള ഭക്ഷണം കഴിക്കുന്നത് ക്യാന്‍സറിനുള്ള സാധ്യത തടയാന്‍ സഹായിക്കും