വളരെ ചുരുക്കമായി കാണുന്ന അര്‍ബുദമാണ് തൈറോയ്ഡിനെ ബാധിക്കുന്ന അര്‍ബുദം നേരത്തെയുളള രോഗ നിര്‍ണയത്തിലൂടെ ഇതു സുഖപ്പെടുത്താം തൈറോയ്ഡ് ഗ്രസ്ഥിയില്‍ എന്തെങ്കിലും തടിപ്പുകളോ മുഴയോ ഉണ്ടോ എന്ന് പ്രാഥമികമായി ശ്രദ്ധിക്കുക. മിക്ക സമയങ്ങളിലും സാധാരണ പരിശോധനയില്‍ ഇതു വെളിവാകണമെന്നില്ല എന്തെങ്കിലും ബുദ്ധിമുട്ടു തോന്നിയാല്‍ ഡോക്ടറെ കാണുക കഴുത്തിന്റെ അള്‍ട്രാ സൗണ്ട് സ്‌കാനിങ്ങില്‍ ഇത്തരം തടിപ്പുകളും അതിന്റെ സവിശേഷതകളും വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കും സ്‌കാനിങ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഫൈന്‍ നീഡില്‍ ആസ്പിരോഷന്‍ സൈറ്റോളജി (കുത്തിപരിശോധന) വേണമോ വേണ്ടയോ എന്നു ഡോക്ടര്‍ നിര്‍ദേശിക്കും രോഗകാഠിന്യമനുസരിച്ച് മുഴകളുടെ വലുപ്പം കൂടാം ശബ്ദവ്യതിയാനം, ആഹാരം ഇറക്കുന്നതിനുളള ബുദ്ധിമുട്ട് എന്നിവയും പ്രകടമാകാം