കൊളസ്‌ട്രോള്‍ നില ഉയരുന്നത് ഏറ്റവും കൂടുതല്‍ ബാധിക്കുക ഹ്യദയത്തെയാണ്. ചീത്ത കൊളസ്‌ട്രോളായ എല്‍.ഡി.എല്‍. ട്രൈഗ്ലിസറൈഡ് എന്നിവ കൂടുകയും നല്ല കൊളസ്‌ട്രോളായ എച്ച്. ഡി. എല്‍ കുറയുകയും ചെയ്യുന്നത് ഹ്യദയത്തിലേക്ക് രകതമെത്തിക്കുന്ന കൊറോണറി ധമനികളില്‍ കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടി ബ്ലോക്കുണ്ടാക്കാനിടയാക്കും. ഇതോടെ ഹ്യദയത്തിലേക്ക് ശുദ്ധരകതം എത്തുന്നത് കുറയും. ഇത് ഹ്യദയത്തിന്റെ പേശികളുടെ നാശത്തിന് ഇടയാക്കും. ഈ സമയത്താണ് ആന്‍ജൈന എന്നറിയപ്പെടുന്ന നെഞ്ചുവേദന അനുഭവപ്പെടുക. ഹ്യദയത്തിലേക്ക് രകതം കൊണ്ടുപോകുന്ന കൊറോണറി ധമനികളില്‍ ബ്ലോക്കുണ്ടാകുന്നതുമൂലം രകതമൊഴുക്ക് പെട്ടെന്ന് തടസ്സപ്പെടുമ്പോഴാണ് ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുന്നത്.
in HAIR & STYLE, HEALTH, LIFE, LifeStyle, news