- Advertisement -Newspaper WordPress Theme
Healthcareമുടിയുടെ ആരോഗ്യത്തിന് മാത്രമല്ല ചെമ്പരത്തിക്ക് വേറെയുമുണ്ട് ഗുണങ്ങള്‍

മുടിയുടെ ആരോഗ്യത്തിന് മാത്രമല്ല ചെമ്പരത്തിക്ക് വേറെയുമുണ്ട് ഗുണങ്ങള്‍

നമ്മുടെ വീട്ടുവളപ്പില്‍ ധാരാളം കണ്ടുവരുന്ന അലങ്കാര ചെടിയാണ് ചെമ്പരത്തി. പല രൂപത്തിലും ഭാവത്തിലും ഇവയുണ്ട്. കാണുന്ന പോലെ തന്നെ കളര്‍ഫുള്‍ ആണ് ചെമ്പരത്തിയുടെ ആരോഗ്യഗുണങ്ങളും. ചെമ്പരത്തിയുടെ ഇലയും പൂവും ഇടിച്ചു പിഴുഞ്ഞുണ്ടാക്കുന്ന താളി പതിവായി ഉപയോഗിക്കുന്നത് തലയിലെ താരന്‍ അകറ്റാന്‍ ഫലപ്രദമാണ്.

കൂടാതെ ചെമ്പരത്തിപ്പൂവിന്റെ ഇതളുകള്‍ ഇട്ടു തിളപ്പിക്കുന്ന വെള്ളം ദഹന സംബന്ധമായ അസ്വസ്ഥതകള്‍ നീക്കാന്‍ സഹായിക്കും. കൂടാതെ ചര്‍മരോഗങ്ങള്‍ക്കും ഉരദാരോഗ്യത്തിനും ഇത് ബെസ്റ്റാണ്.

ചെമ്പരത്തിയുടെ ആരോഗ്യഗുണങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിയതോടെ ചെമ്പരത്തിയുടെ വെറൈറ്റി വിഭവങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും വൈറലാണ്. ചെമ്പരത്തി ജ്യൂസ്, ചെമ്പരത്തി ചായ തുടങ്ങിയവയൊക്കെ അത്തരത്തില്‍ ട്രെന്‍ഡിങ് ആയ ഐറ്റംസ് ആണ്.

ആന്റി-ഓക്‌സിഡന്റ് ഗുണങ്ങള്‍

ആന്തോസയാനിന്‍ എന്ന ആന്റി-ഓക്‌സിഡന്റിന്റെ സാന്നിധ്യമാണ് ചെമ്പരത്തിക്ക് കടുത്ത നിറം നല്‍കുന്നത്. ഇത് രോഗപ്രതിരോധ ശേഷി കൂട്ടാനും വിട്ടുമാറാത്ത പല രോഗങ്ങളെ ചെറുക്കാനും സഹായിക്കും. ഇവ ഫ്രീ-റാഡിക്കല്‍ മൂലം കോശങ്ങളിലുണ്ടാകുന്ന നാശത്തെ ചെറുക്കാന്‍ സഹായിക്കും.

തിളങ്ങുന്ന ചര്‍മത്തിന്

ഇതില്‍ അടങ്ങിയ വിറ്റാമിന്‍ ഡി ചര്‍മസംരക്ഷണത്തിന്ഗുണകരമാണ്. ഇത് ശരീരത്തിലെ കൊളാജന്‍ ഉത്പാദനം മെച്ചപ്പെടുത്താന്‍ സഹായിക്കും. കൂടാതെ ഇവ ചര്‍മത്തിന്റെ വീക്കം കുറയ്ക്കാനും സഹായിക്കും.

കരളിന്റെ ആരോഗ്യം

കരളില്‍ കൊഴുപ്പടിഞ്ഞു കൂടുന്ന ലിവര്‍ സിറോസിസ് പോലുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ഇതിന്റെ ആന്റി ഓക്സിഡന്റ് ഗുണം കൊഴുപ്പു നീക്കാന്‍ സഹായിക്കുന്നു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme