- Advertisement -Newspaper WordPress Theme
HAIR & STYLEഇന്ത്യയിലും എച്ച്എംപിവി; രോഗബാധ എട്ട് മാസം പ്രായമായ കുഞ്ഞിന്

ഇന്ത്യയിലും എച്ച്എംപിവി; രോഗബാധ എട്ട് മാസം പ്രായമായ കുഞ്ഞിന്

ഇന്ത്യയിൽ ആദ്യ എച്ച് എം പി വി (ഹ്യൂമൻ മെറ്റാന്യുമോവൈറസ്) കേസ് ബംഗളൂരുവിൽ സ്ഥിരീകരിച്ചു. എട്ട് മാസം പ്രായമുള്ള കുട്ടിയിലാണ് രോഗബാധ കണ്ടെത്തിയത്. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

കുഞ്ഞിന് വിദേശയാത്ര പശ്ചാത്തലമില്ല. എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്ന് പരിശോധിച്ചുവരികയാണെന്ന് ഡേക്‌ടർമാർ അറിയിച്ചു. ചൈനീസ് വേരിയന്റ് തന്നെയാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. സ്വകാര്യ ആശുപത്രിയിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് എച്ച് എം പി വി സ്ഥിരീകരിച്ചത്. കുഞ്ഞിന്റെ സാമ്പിൾ ശേഖരിച്ച് പരിശോധന തുടരുമെന്ന് കർണാടക ആരോഗ്യ വകുപ്പ് അറിയിച്ചു.അടുത്തിടെ ചൈനയിൽ എച്ച് എം പി വി കേസുകൾ റിപ്പോർട്ട് ചെയ്‌തിരുന്നു. രോഗവ്യാപനത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ചൈന അറിയിച്ചിട്ടുണ്ട്. എല്ലാ വർഷവും ശൈത്യകാലത്തുള്ള സാധാരണ പ്രശ്‌നം മാത്രമാണിതെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.

എച്ച്.എം.പി.വി

 ശ്വാസകോശത്തെ ബാധിക്കുന്നു

 2001ൽ ആദ്യമായി തിരിച്ചറിഞ്ഞു

 ചുമ, പനി, മൂക്കടപ്പ്, ശ്വാസതടസം തുടങ്ങിയവ ലക്ഷണങ്ങൾ. ബ്രോങ്കൈറ്റിസ്, ന്യുമോണിയ എന്നിവയ്ക്കും കാരണമാകാം

 ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ വായുവിലൂടെ വൈറസ് വ്യാപനം. മാസ്‌ക് ധരിക്കുന്നതിലൂടെ വ്യാപനം തടയാം. രോഗബാധിതരുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കണം

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme