ഇന്ന് ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം. ഓരോ വർഷവും മാനസികാരോഗ്യ ദിനത്തിന് ഓരോ ആശയം തിരഞ്ഞെടുക്കാറുണ്ട് ഈ വർഷത്തെ ആശയമെന്നത് ‘ജോലിസ്ഥലത്തെ മാനസികാരോഗ്യം’ ആണ്. അടുത്ത നാളുകളിലായി ജോലിയുമായി ബന്ധപ്പെട്ട സമ്മർദ്ദം ആളുകളുടെ ജീവനെടുക്കുന്ന അവസ്ഥ ഉണ്ടാക്കുന്നു. പല കാരണങ്ങളാൽ മാനസികാവസ്ഥ മോശമാകാം. മാനസികാരോഗ്യത്തെ ബാധിക്കുന്ന ഒന്നാണ് നല്ല ഉറക്കം ലഭിക്കാത്ത അവസ്ഥ. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന് പോലും മനസികാരോഗ്യവുമായി ബന്ധമുണ്ട്.
മാനസികമായ ബുദ്ധിമുട്ടുകൾ
തന്നെക്കൊണ്ട് ഒരു ജോലിയും ചെയ്യാൻ കഴിയില്ലന്നുള്ള അവസ്ഥ
മനസിന് മടുപ്പ് തോന്നുക
പ്രതീക്ഷ നഷ്ടപ്പെടുക
ദേഷ്യം വരുക
ശ്രദ്ധയില്ലായ്മ
ആത്മവിശ്വാസം കുറയുക
സ്വയം കുറ്റപ്പെടുത്തുക
ശാരീരിക ലക്ഷണങ്ങൾ
തലവേദന
ശരീരവേദന
നെഞ്ചിടിപ്പുയരുക
ഉറക്കനഷ്ടം
അസുഖങ്ങൾ വരിക
ക്ഷീണം
ശ്വാസതടസ്സം
പെരുമാറ്റത്തിൽ ഉണ്ടാകുന്ന മാറ്റം
സുഹൃത്തുക്കളിൽ നിന്നും വിട്ടുമാറുക
ജോലികൾ ചെയ്യ്ത് തീർക്കാതെ മാറ്റിവെക്കുക
തുടർച്ചയായി തെറ്റുകൾ വരുത്തുക
ജോലി സ്ഥലത്ത് മടുപ്പുണ്ടാകാനുള്ള കാരണങ്ങൾ
ജോലി നഷ്ട്ടമാകുമെന്നുള്ള ഭയം
ജോലി സമയവുമായി പൊരുത്തപ്പെടാത്ത വരുക
ജോലി സ്ഥലത്തെ തമ്മിലടി
സാമ്പത്തിക പ്രശന്ങ്ങൾ
വീട്ടിലെ പ്രശന്ങ്ങൾ
വിട്ടുവീഴ്ചയില്ലാത്ത സമീപനങ്ങള്‍
ലിംഗവിവേചനം
ലൈംഗിക അതിക്രമങ്ങള്‍
അർഹിക്കുന്ന വേതനം കിട്ടാതെ വരുക
ജോലിയില്‍ ഉയർച്ചയില്ലായ്മ
ഒപ്പം ജോലി ചെയ്യുന്നവരുടെ പിന്തുണയും, സഹകരണവും ലഭിക്കാതെ വരിക
ജോലിസമ്മർദ്ദം കുറക്കാൻ കഴിയുന്ന കാര്യങ്ങൾ
ടൈം മാനേജ്‌മന്റ്
ആശയവിനിമത്തിൽ കൂടുതൽ ശ്രദ്ധിക്കുക
നോ പറയാൻ പഠിക്കുക
വർക്ക് ലൈഫ് ബാലൻസ് ചെയ്യാൻ പഠിക്കുക
8 – 8 – 8 റൂൾ ശീലമാക്കുക
മനസിന് കരുതൽ കൊടുക്കുക