in , ,

കുട്ടികളിലെ ‘എഡിഎച്ച്ഡി’ എങ്ങനെ തിരിച്ചറിയാം ? ശ്രദ്ധിക്കേണ്ടത് എന്തൊക്കെ

Share this story

യുഎസിൽ 9 കുട്ടികളിൽ ഒരാൾക്ക് എഡിഎച്ച്ഡി (ADHD) രോ​ഗം ഉണ്ടെന്ന് പഠനം. യുഎസിലെ 3 നും 17 നും ഇടയിൽ പ്രായമുള്ള 9 കുട്ടികളിൽ ഒരാൾക്ക്  എഡിഎച്ച്ഡി ഉണ്ടെന്ന് കണ്ടെത്തിയതായി പഠനത്തിൽ പറയുന്നു. 

2022-ൽ യുഎസിലെ 7.1 ദശലക്ഷം കുട്ടികൾക്കും കൗമാരക്കാർക്കും എഡിഎച്ച്ഡി രോഗനിർണയം ലഭിച്ചതായി ഗവേഷകർ കണ്ടെത്തി.  പല കുട്ടികളും ഉയർന്ന സമ്മർദ്ദവും വിഷാദവും ഉത്കണ്ഠയിലൂടെയുമാണ് കടന്നു പോകുന്നതെന്ന് ​ഗവേഷകരിലൊരാളായ മെലിസ ഡാനിയൽസൺ പറയുന്നു. പെൺകുട്ടികളെക്കാൾ ആൺകുട്ടികളിലാണ് എഡിഎച്ച്ഡി ഉള്ളതെന്നും പഠനത്തിൽ പറയുന്നു.

ജേണൽ ഓഫ് ക്ലിനിക്കൽ ചൈൽഡ് & അഡോളസൻ്റ് സൈക്കോളജിയിൽ പഠനം പ്രസിദ്ധീകരിച്ചു. National Survey of Children’s Healthലെ വിവരങ്ങളും പഠനത്തിനായി ഉപയോ​ഗിച്ചു. ADHD ഉള്ള കുട്ടികൾക്ക് വിഷാദരോഗം, ഉത്കണ്ഠ, ലഹരിവസ്തുക്കളുടെ ദുരുപയോഗം എന്നിവയ്ക്കുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നതായി പഠനത്തിൽ പറയുന്നു.

എന്താണ് എ‍‍ഡിഎച്ച്ഡി?

സാധാരണ കുട്ടികളിലും അപൂർവമായി മുതിർന്നവരിലും ഉണ്ടാകുന്ന നാഡീവ്യൂഹ വികാസവുമായി ബന്ധപ്പെട്ട ഒരു തകരാറാണ് അറ്റെൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി സിൻഡ്രോ. ADHD ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് പരിഹാരം കാണാവുന്ന രോഗാവസ്ഥയാണെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. 

കുട്ടികളിലെ എ‍‍ഡിഎച്ച്ഡി ; ലക്ഷണങ്ങൾ എന്തൊക്കെ?

ശ്രദ്ധക്കുറവ് കൊണ്ട് നിസ്സാരമായ തെറ്റുകൾ വരുത്തുക, നിർദ്ദേശങ്ങൾ ശ്രദ്ധിച്ചു കാര്യങ്ങൾ ചെയ്യാൻ കഴിയാതെ വരിക, മറവി, കുറച്ചു സമയം അടങ്ങി ഒരിടത്തിരിക്കാൻ കഴിയാതെ വരിക, അമിത ദേഷ്യം, ക്ഷമയില്ലായ്മ, 
തനിയെ വായിച്ചു മനസ്സിലാക്കാനുള്ള ബുദ്ധിമുട്ട് എന്നിവയെല്ലാം കുട്ടികളിലെ എ‍‍ഡിഎച്ച്ഡിയുടെ ലക്ഷണങ്ങളാണ്.

എഡിഎച്ച്ഡി കണ്ടെത്തി കഴിഞ്ഞാൽ പരിഭ്രമിക്കാതെ കുട്ടികളുടെ ശീലങ്ങൾക്ക് ചില ചിട്ടകൾ കൊണ്ടു വരാം. രാവിലെ എഴുന്നേൽക്കാനും പ്രഭാതകൃത്യങ്ങൾക്കും ഭക്ഷണത്തിനും ഒക്കെ കൃത്യമായി സമയം പാലിക്കാൻ ശ്രദ്ധിക്കാം. അവരുമായി സംസാരിക്കുമ്പോൾ നിങ്ങൾ മറ്റ് കാര്യങ്ങൾ ചെയ്യാതിരിക്കുക. അവൻറെ കണ്ണിൽ നോക്കിത്തന്നെ വേണം നിർദ്ദേശങ്ങൾ നൽകാനും സംസാരിക്കുവാനും. അവൻ ചെയ്യുന്ന നല്ല കാര്യങ്ങളെ അഭിനന്ദിക്കാൻ ശ്രദ്ധിക്കുക. അധ്യാപകരും ആയമാരുമായി കുട്ടിയുടെ പ്രശ്നത്തെപ്പറ്റി സംസാരിക്കുക. അവരുടെയും സഹകരണത്തോടെ ഇതിന്റെ അളവ് പരമാവധി കുറയ്ക്കാൻ ശ്രമിക്കാം.

അർബുദം മാറിയത് യൂറിൻ തെറാപ്പി സ്വീകരിച്ചത് മൂലമാണെന്ന് കൊല്ലം തുളസി

നിപ പ്രതിരോധത്തിന് പ്രത്യേക കലണ്ടര്‍ പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍: മന്ത്രി വീണാ ജോര്‍ജ്