ചുരുങ്ങിയ കാലങ്ങള്‍ക്കുള്ളില്‍ തന്നെ മലയാളികളുടെ ഇടയില്‍ യാത്രയുടെ സൗന്ദര്യംകൊണ്ടും പ്ലാന്‍, ചിലവ് എന്നിവ കൈകാര്യം ചെയ്ത് ഇടം നേടിയ ട്രാവല്‍ വ്‌ളോഗറാണ് ശാന്തനു സുരേഷ്. തന്റെ ഫാമിലിയെയും കൊണ്ടുള്ള ശാന്തനുവിന്റെ മിക്കയാത്രകളും വൈറലാണ്. കുഞ്ഞുങ്ങളെയും കൊണ്ട് തണുപ്പുള്ള സ്ഥലങ്ങളില്‍ പോകാന്‍ സാധിക്കുമോ ?
ബ്ലോഗര്‍ ശാന്തനു സുരേഷ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചതിന്റെ പൂര്‍ണ്ണരൂപം.
‘ഒന്നേകാല്‍ വയസ്സുള്ള വെങ്കിട്ടിനെയും കൊണ്ട് കാറില്‍ കേരളത്തില്‍ നിന്നും കാശ്മീര്‍ വരെ യാത്ര ചെയ്തതിന്റെ അനുഭവത്തില്‍ പറയുന്നതാണ്.”
കുഞ്ഞുങ്ങളെയും കൊണ്ട് തണുപ്പുള്ള സ്ഥലങ്ങളില്‍ പോകാന്‍ സാധിക്കുമോ ? നമ്മുടെ നാട്ടില്‍ പലര്‍ക്കുമുള്ള സംശയമാണ് .. മുന്‍പ് എനിക്കും ഈ സംശയം ഉണ്ടായിരുന്നു. നമ്മുടെ ട്രോപ്പിക്കല്‍ ക്ലൈമറ്റില്‍നിന്നും തണുപ്പുള്ള പ്രദേശങ്ങളിലേക്ക് പോയാല്‍ കുഞ്ഞുങ്ങള്‍ എങ്ങനെ അത് അഡോപ്റ്റ് ചെയ്യുമെന്നായിരുന്നു എന്റെ സംശയം . എന്നാല്‍ കാശ്മീര്‍ യാത്രയോടെ എല്ലാ സംശയങ്ങളും മാറി കിട്ടി . മൈനസ് ഡിഗ്രിയില്‍ പോലും വെങ്കിട്ടിന് യാതൊരു ബുദ്ദിമുട്ടും ഉണ്ടായിരുന്നില്ല . നല്ല തണുപ്പിനെ പ്രീതിരോധിക്കുന്ന വസ്ത്രങ്ങള്‍ ഉണ്ടങ്കില്‍ മുതിര്‍ന്നവരേക്കാള്‍ കൂടുതല്‍ തണുപ്പിനെ എന്‍ജോയ് ചെയ്യുക കുഞ്ഞുങ്ങളാവും . കുഞ്ഞുങ്ങളുണ്ടെന്നു കരുതി തണുപ്പുള്ള സ്ഥലങ്ങളിലേക്ക് യാത്ര മാറ്റി വയ്ക്കേണ്ട കാര്യമില്ല. അവര്‍ക്കു തണുപ്പിനെ പ്രതിരോധിക്കാനുള്ള കഴിവ് മുതിര്‍ന്നവരെ അപേക്ഷിച്ചു കൂടുതലാണ് . കുഞ്ഞുങ്ങളെയും കൊണ്ട് ദീര്‍ഘദൂര യാത്രകളും പോകുന്നതില്‍ യാതൊരു പ്രശനവും ഇല്ല .. വെങ്കിട്ടിനെയുംകൊണ്ട് ഇതുവരെ ഇരുപത്തി അയ്യായിരത്തില്പരം കിലോമീറ്ററുകള്‍ (റോഡ് + എയര്‍ + വാട്ടര്‍ ) യാത്ര ചെയ്തതിന്റെ അനുഭവത്തിലാണ് ഈ കുറിപ്പ്.