ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ പലരേയും അലട്ടുന്ന ഒന്നാണ്. ചിലര്‍ക്ക് എന്തെങ്കിലും കഴിച്ചാല്‍ ഉടന്‍ വയര്‍ വന്നു വീര്‍ക്കും. പലര്‍ക്കും ഇത് വലിയ അസ്വസ്ഥതകളുണ്ടാക്കുന്ന ഒന്നാണ്. ഇത് പെട്ടെന്നാണ് ഉണ്ടാകുക. പ്രത്യേകിച്ചും ഭക്ഷണശേഷം. നമ്മുടെ ശരീരത്തില്‍ ആമാശത്തിനകത്ത് ഗ്യാസ് വന്നു കൂടും. ഇത് ദഹനം ശരിക്കു നടക്കാതിരിയ്ക്കുമ്പോഴാണ്. ഈ സമയത്ത് ഇതിന് മുകളിലുള്ള ഡയഫ്രം പോലുള്ള ഭാഗം വന്നു വീര്‍ക്കും. ഇതാണ് വയര്‍ വന്നു വീര്‍ക്കാന്‍ ഒരു കാരണം.
ബ്രൊക്കോളി

ഇതിന് പ്രധാന കാരണം ഫാസ്റ്റ് ഫുഡുകള്‍, മധുരം കൂടുതലുള്ളവ എന്നിവ കഴിയ്ക്കുമ്പോഴാണ്. ഇതുപോലെ മസാല കൂടുതലുള്ള ഭക്ഷണം കഴിച്ചാല്‍ ഈ പ്രശ്‌നമുണ്ടാകും. ഭക്ഷണത്തിലെ ചില പ്രിസര്‍വേറ്റീവുകളാണ് പലപ്പോഴും ഇതിന് കാരണമുണ്ടാകുന്നത്. പ്രത്യേകിച്ചും പുറത്ത് നിന്ന് ഭക്ഷണം കഴിച്ചാല്‍. ചില മിഠായികളും മറ്റും കഴിച്ചാല്‍ വയര്‍ വന്നുവീര്‍ക്കുന്നു. പഞ്ചസാരക്കു പകരം സൈനിറ്റോള്‍ പോലുള്ള പല രാസവസ്തുക്കള്‍ ചേര്‍ക്കുന്നത് പ്രധാന കാരണമാണ്. ഇതുപോലെ പാല്‍ നേരിച്ച് ഉള്ളില്‍ ചെല്ലുമ്പോള്‍ ഈ പ്രശ്‌നമുണ്ടാകും. ഇതുപോലെ ക്രൂസിഫെറസ് പച്ചക്കറികള്‍, അതായത് ക്യാബേജ്, ബ്രൊക്കോളി, കോളിഫ്‌ളവര്‍ എന്നിവ കഴിയ്ക്കുമ്പോള്‍ പ്രശ്‌നമുണ്ടാകാം. ഇതല്ലാതെ സ്‌ട്രെസ് വരുമ്പോള്‍ പലര്‍ക്കും ഈ പ്രശ്‌നമുണ്ടാകും. ഇതിന് പരിഹാരമായി ചെയ്യാവുന്ന ഒന്നുണ്ട്.
സ്‌ട്രെസ്

സ്‌ട്രെസ് വയര്‍ വന്നു വീര്‍ക്കാന്‍ കാരണമാണ്. സ്‌ട്രെസ് ഉള്ള സമയത്ത് ഭക്ഷണം കഴിച്ചാല്‍ ദഹനം നടക്കില്ല. ഈ സമയത്ത് കോര്‍ട്ടിസോള്‍ ഹോര്‍മോണുണ്ടാക്കുന്നു. ഇത് ആമാശത്തില്‍ ഒരു നീര്‍ക്കെട്ടുണ്ടാക്കും. ഇത് ദഹനത്തെ തടസപ്പെടുത്തുന്നു. ഇതിലൂടെ ഗ്യാസ്, അസിഡിറ്റി പ്രശ്‌നം ഉണ്ടാകുന്നു. നാം കഴിയ്ക്കുന്ന ഭക്ഷണം ആമാശത്തില്‍ ദഹിച്ച ശേഷം ചെറുകുടലില്‍ പോകുന്നു. ഇവ രണ്ടും ചേരുന്നിടത്ത് ഒരു ചെറിയ മസിലുണ്ട്. ഇത് അയഞ്ഞാണ് കുടലിലേക്ക് ഭക്ഷണം ദഹിച്ച ശേഷം പോകുന്നത്. സ്‌ട്രെസ് ഉണ്ടാകുമ്പോള്‍ ഈ മസില്‍ മുറുകിയിരിയ്ക്കും. ഇതിലൂടെ ഭക്ഷണം കൂടുതല്‍ നേരം ആമാശയത്തില്‍ തന്നെ തങ്ങി നില്‍ക്കുന്നു. ഇതിന് ഉള്ളിലേയ്ക്ക് പരമാവാധി ശ്വാസം വലിച്ചെടുത്ത് അല്‍പനേരം ഉള്ളില്‍ പിടിച്ച് പിന്നീട് പതുക്കെ ഇത് പുറത്തേയ്ക്ക് വിടാം. ഇത് ആവര്‍ത്തിച്ച് ചെയ്യുന്നത് ടെന്‍ഷന്‍ കുറയും, ആമാശയ ഭാഗത്തെ മസില്‍ അയയുകയും ചെയ്യുന്നു.
ആപ്പിള്‍ സിഡെര്‍ വിനെഗര്‍

വയറിന്റെ പിഎച്ചിനെ മാറ്റാന്‍ കഴിയുന്ന ചില ഭക്ഷണങ്ങളുണ്ട്. ഇലക്കറികള്‍, പച്ചക്കറികള്‍, സാലഡ് എന്നിവയെല്ലാം ആല്‍ക്കലൈനാക്കുന്നു. വയറ്റിലെ ആസിഡ് പിഎച്ച് ദഹനം നടത്തുന്നു. എന്നാല്‍ വല്ലാതെ ആല്‍ക്കലൈനാകുമ്പോള്‍ ദഹനം എളുപ്പമാകില്ല. ഇത്തരം അവസരത്തില്‍ കമ്പനമുണ്ടാകുന്നു. അതായത് ആസിഡ് പിഎച്ചില്‍ വ്യത്യാസം വരുന്നതാണ് കാരണമാകുന്നത്. ഇതിന് പരിഹാരമായി ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഒരു സ്പൂണ്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കി കുടിയ്ക്കാം. മേല്‍പ്പറഞ്ഞ രീതിയിലെ ഭക്ഷണം കഴിയ്ക്കുന്നവര്‍ക്കുള്ള പരിഹാരമാണ്
വെളുത്തുള്ളി

പ്രമേഹ രോഗികള്‍ക്ക് ഇത്തരം പ്രശ്‌നമുണ്ടാകുന്നു. എന്‍സൈം പ്രശ്‌നങ്ങളാണ് കാരണം. ദഹനപ്രശ്‌നങ്ങളും ഇവര്‍ക്ക് സാധാരണയാണ്. ഇത്തരക്കാര്‍ക്ക് പുളിപ്പിച്ച അരി കൊണ്ടുളള ഭക്ഷണം കഴിയ്ക്കുന്നത് നല്ലതാണ്. ചെറുകുടലിനും വന്‍കുടലിനും ഭക്ഷണശേഷം ഗ്യാസ് വന്നു നിറയുന്നതിന് ഒരു കാരണം ഭക്ഷണത്തിലെ നാരുകള്‍, തൈര് എന്നിവ വയറ്റിലെത്തുമ്പോള്‍ ഇവയെ ബാക്ടീരിയ ദഹിപ്പിക്കുന്നത് കൊണ്ടാണ്. ഇവ ഗുണകരമായ ബാക്ടീരിയകളെങ്കിലും ഇവ കൂടുതല്‍ പെറ്റു പെരുകുമ്പോഴും അല്‍പം ബുദ്ധിമുട്ടുണ്ടാകും. ഇതില്‍ ഒന്നാണ് ഗ്യാസ് നിറഞ്ഞുള്ള തോന്നല്‍. ഇവ നിയന്ത്രിച്ച് നിര്‍ത്താന്‍ വെളുത്തുള്ളി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇത് ചതച്ചിടുന്നതാണ് കൂടുതല്‍ നല്ലത്. അല്ലെങ്കില്‍ ചവച്ചരച്ചു കഴിയ്ക്കാം. ഇത് ബാക്ടീരിയകള്‍ അമിതമായി വളരുന്നത് തടയും.