കുട്ടികളുടെ പോണോഗ്രഫിക് ദ്യശ്യങ്ങള്‍ കാണാന്‍ വേണ്ടി സൂക്ഷിക്കുക, മറ്റുളളവര്‍ക്ക് അയച്ചു കൊടുക്കുക എന്നിവ മൂന്നു വര്‍ഷം തടവും 5000 മുതല്‍ 10,000 രൂപ വരെ പിഴശിക്ഷയും ലഭിക്കുന്ന കുറ്റമാണ്. കേസ് ഫയല്‍ ചെയ്യുന്നതിനോ നിയമനടപടിക്കായോ വേണ്ടി മാത്രം അവ സൂക്ഷിക്കാം
കുട്ടികള്‍ക്കെതിരെയുളള ലൈംഗിക കുറ്റക്യത്യങ്ങള്‍ ചെയ്യുന്നതിന് പ്രേരിപ്പിക്കുന്നതിനും സഹായിക്കുന്നതിനും കുറ്റക്യത്യം ചെയ്താലുളള അതേ ശിക്ഷയാണ്.
കുറ്റക്യത്യം നടന്നതായി അറിഞ്ഞിട്ടും പൊലീസില്‍ പരാതിപ്പെടാതിരിക്കുക, കുറ്റം നടക്കാനുളള സാധ്യത പൊലീസിനെ അറിയിക്കാതിരിക്കുക എന്നിവ കുറ്റകരമാണ്. പൊലീസില്‍ അറിയിച്ചിട്ടും പരിഗണിക്കാതെയിരിക്കുന്നതും കുറ്റകരമാണ്