സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വേഗത്തിൽ വൈറലാവുന്ന ഒന്നാണ് കൊറിയൻ സ്റ്റെയിൽ. കൊറിയൻ ഭക്ഷണം കെ. പോപ്പ്, കൊറിയൻ ഗ്ലാസ് സ്കിൻ എല്ലാം. എങ്ങനെയാണ് കൊറിയക്കാർ മെലിഞ്ഞവർ ആയതെന്ന് അറിയാമോ ?
സ്വിച്ച് ഓണ്‍ ഡയറ്റ്’ ആണ് കാരണം. ഒബിസിറ്റി എക്‌സ്‌പേര്‍ട്ടായ ഡോ. പാര്‍ക്ക് യോങ് വ്യൂ ആണ് ഈ ഡയറ്റിന്റെ കണ്ടുപിടുത്തക്കാരന്‍. പേശികള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാതെ കൊഴുപ്പിനെ അലിയിച്ചുകളയും എന്നതാണ് ഈ ഡയറ്റിന്റെ പ്രത്യേകതയത്രേ. കുടലിന്റെ ആരോഗ്യത്തിന് പ്രത്യേക ഊന്നല്‍ നല്‍കുന്നു, ഇടയ്ക്കിടെ ഉപവാസമെടുക്കലും ഒപ്പം പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണങ്ങള്‍ എന്നിവയെയൊക്കെ കേന്ദ്രീകരിച്ചാണ് ഈ ഡയറ്റിന്റെ ക്രമം. നാല് ആഴ്ചകൊണ്ടാണ് ഡയറ്റ് പൂര്‍ത്തിയാക്കുന്നത്.
എന്താണ് കൊറിയന്‍ സ്വിച്ച് -ഓണ്‍ ഡയറ്റ്?
ആദ്യത്തെ ആഴ്ചയില്‍ ഡയറ്റ് തുടങ്ങി മൂന്ന് ദിവസം ദഹന പ്രക്രീയയ്ക്ക് ഊന്നല്‍ നല്‍കിയുള്ള ഭക്ഷണക്രമമാണ് പാലിക്കേണ്ടത്. രാവിലെ തുടങ്ങുമ്പോള്‍ തന്നെ ആദ്യം പ്രോബയോടിക്‌സ് എടുക്കണം. എല്ലാ ദിവസവും ഒരു മണിക്കൂര്‍ വീതം നടക്കണം. വിശക്കുമ്പോള്‍ തൈര്, ടോഫു, ക്യാബേജ്, കുക്കുംബര്‍ എന്നിവയിലേതെങ്കിലും കഴിക്കാം. ദിവസവും നാല് പ്രോട്ടീന്‍ ഷേക്കുകള്‍ ഡയറ്റിലുണ്ട്. തുടര്‍ന്നുവരുന്ന അടുത്ത നാല് ദിവസങ്ങളില്‍ കാര്‍ബോ ഹൈഡ്രേറ്റ് കുറഞ്ഞ പ്രോട്ടീന്‍ സമ്പന്നമായ ഉച്ചഭക്ഷണം കഴിക്കേണ്ടതുണ്ട്. ഉച്ച ഭക്ഷണത്തില്‍ ചിക്കന്‍, ടോഫു, മത്സ്യം, മുട്ട, കൊഴുപ്പ് കുറഞ്ഞ ബീഫ് തുടങ്ങിയവ കഴിക്കാം. ഈ ദിവസങ്ങളില്‍ കാപ്പി കുടിക്കുന്നത് ഒഴിവാക്കണം.
രണ്ടാമത്തെ ആഴ്ചയില്‍ സംഗതി അല്‍പ്പം കടുപ്പമാണ്. ഈ ആഴ്ച തുടങ്ങുന്നതുതന്നെ ഉപവാസത്തോടെയാണ്. ഒരു വൈകുന്നേരം തുടങ്ങി അടുത്ത വൈകുന്നേരം വരെ ഉപവാസം എടുക്കണം. (ഉപവാസമുള്ള ദിവസങ്ങളില്‍ അമിതമായ വ്യായാമം വേണ്ട). ശേഷം പ്രോട്ടീന്‍ ധാരാളമടങ്ങിയ അത്താഴം കഴിക്കണം. എല്ലാ ദിവസവും രണ്ട് പ്രോട്ടീന്‍ ഷേക്ക്, കാര്‍ബോ ഹൈഡ്രേറ്റ് കുറഞ്ഞ ഉച്ച ഭക്ഷണം, കാര്‍ബോ ഹൈഡ്രേറ്റ് ഒട്ടുമില്ലാത്ത അത്താഴം എന്നിങ്ങനെ വേണം ഭക്ഷണ രീതി. രാവിലെ ഒരു കപ്പ് കട്ടന്‍ കാപ്പികുടിക്കാം. ചോറിന്റെ അളവ് കുറച്ച് മതി.
മൂന്നാമത്തെയും നാലാമത്തെ ആഴ്ചയില്‍ ഉപവാസം എടുക്കുന്നത് അല്‍പ്പംകൂടി കടുപ്പമേറിയ രീതിയിലായിരിക്കും. മൂന്നാം ആഴ്ചയില്‍ തുടര്‍ച്ചയല്ലാതെ രണ്ട് തവണ 24 മണിക്കൂര്‍ നീണ്ട ഉപവാസം എടുക്കണം. നാലാമത്തെ ആഴ്ചയാകുമ്പോള്‍ ഉപവാസം മൂന്ന് വട്ടമായിരിക്കണം. കാര്‍ബോ ഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണമായിരിക്കണം ഈ ആഴ്ചയിലും കഴിക്കേണ്ടത്. ദിവസവും ഉള്ള വ്യായാമത്തിന് ശേഷം പഴവും മധുരക്കിഴങ്ങും കഴിക്കാം. മാത്രമല്ല ദിവസവും രണ്ട് പ്രോട്ടീന്‍ ഷേക്കുകള്‍ കഴിക്കാവുന്നതാണ്.
ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
ആരോഗ്യകരമായ ഭക്ഷണക്രമങ്ങള്‍ പിന്തുടരുമ്പോള്‍ നിരവധി ഭക്ഷണ വിഭാഗങ്ങള്‍ ഒഴിവാക്കേണ്ടതുണ്ട്. സോഫ്റ്റ് ഡ്രിങ്കുകള്‍, ലഘുഭക്ഷണങ്ങള്‍, മിഠായികള്‍, മധുര പലഹാരങ്ങള്‍ തുടങ്ങി പഞ്ചസാര അടങ്ങിയ ഉല്‍പ്പന്നങ്ങളും പഞ്ചസാര അടങ്ങിയ പാലും സോയ മില്‍ക്കും ഒഴിവാക്കുക. ബ്രഡ്, പാസ്ത, കേക്ക്, മാവ് കൊണ്ടുള്ള ഭക്ഷണങ്ങള്‍, മദ്യം എന്നിവ ഒഴിവാക്കുക. പോര്‍ക്ക് ഇറച്ചി, കുക്കികള്‍, വറുത്ത ഭക്ഷണങ്ങള്‍ എന്നിവയും മധുര പലഹാരങ്ങളും, ഉപ്പിട്ട ലഘുഭക്ഷണങ്ങള്‍, സോസുകള്‍ ഇവയും ഒഴിവാക്കണം.
ഈ ചപ്പാത്തി കഴിക്കാൻ കറി വേണ്ട; കറി ഇല്ലാതെ കഴിക്കാൻ പറ്റുന്ന ഒരു ചപ്പാത്തി ഉണ്ടാക്കിയാലോ ?