കൊച്ചി. സംസ്ഥാനത്ത് പത്ത് ദിവസത്തിനിടെ 83 പേര് കോവിഡ് മൂലം മരിച്ചു. രോഗബാധിതരുടെ എണ്ണം കൂടുതലായ തിരുവനന്തപുരത്ത് 17, എറണാകുളം 15, കോഴിക്കോട് ഒമ്പത്, കൊല്ലം ഒമ്പത് എന്നിങ്ങനെയാണ് പ്രധാന ജില്ലകളിലെ മരണ നിരക്ക്. ജൂണില്‍ മാത്രം 150-ല്‍ അധികം കോവിഡ് മരണങ്ങള് റിപ്പോര്‍ട്ട ചെയതു. എന്നാല്‍. കോവിഡ് മരണങ്ങളെക്കുറിച്ചളള വിശദാംശങ്ങള്‍ ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടില്ല.
രോഗ തീവ്രത കുറഞ്ഞതും വ്യാപന ശേഷി കൂടുതലുളളതുമായ ഒമിക്രോണ്‍ ഇനമാണ് ഇപ്പോള്‍ വ്യാപകമായിരിക്കുന്നത് സ്കൂള്‍ തുറന്നതോടെ സമൂഹവുമായി നേരിട്ട് ഇടപെടാത്തവരിലും രോഗബാധയുണ്ടാകുന്നുണ്ട്. പ്രായമേറിയവരും അസുഖബാധിതരായവരുമാണ് ഇപ്പോള്‍ കോവിഡ് ബാധിച്ച് മരിക്കുന്നതെന്ന് പ്രസിഡിന്റ ഡോ. സാമുവല്‍ കോശി പറഞ്ഞു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത പക്ഷം അടുത്ത മാസത്തോടെ രോഗ വ്യാപനത്തോത് വീണ്ടും ഉയരാനും അതനുസരിച്ച് മരണ നിരക്ക് കൂടാന്‍ സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
ജാഗ്രതാ നിര്‍ദേശങ്ങളുമായി കേന്ദ്രം
ന്യൂഡല്‍ഹി. രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദേശിച്ചു.വൈറസ് ബാധ നേരത്തേ കണ്ടെത്തുന്നതിനും റിപ്പോര്‍ട്ടു ചെയ്യുന്നതിനും ചികിത്സയക്കും നിരന്തരശ്രദ്ധ അനിവാര്യമാണെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് പറഞ്ഞു.
വാകസിനേഷന്റെ തോത് കൂട്ടണം. കോവിഡ് ക്ലസ്റ്ററുകള്‍ കണ്ടെത്തി രോഗവ്യാപനം തടയണം. ഉത്സവങ്ങളുടെയും തീര്‍ഥാടനങ്ങളുടെയും മാസങ്ങളാണ് വരാനിരിക്കുന്നത്. ഇത് അന്തസംസ്ഥാനയാത്രകള്ക്കു കാരണമാകും. അതില്‍ ജാഗ്രത പുലര്‍ത്തണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.
രാജ്യത്ത് 11,793 പേര്‍ക്കുകൂടി കോവിഡ്
ന്യൂഡല്‍ഹി. ചൊവ്വാഴച രാജ്യത്ത് 11,793 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 27 പേര് മരിച്ചു 96,700 പേര് ചികിത്സയിലാണ്.രോഗസ്ഥിരീ കരണനിരക്ക് 2.49 ശതമാനം. 197.31 കോടി ഡോസ് വാകസിന് രാജ്യത്ത് വിതരണം ചെയതു.