തിരുവനന്തപുരം: കേരളം സ്വന്തം നിലയില്‍ വാക്സിന് ഉത്പാദിപ്പിക്കാനുള്ള സാധ്യതകള്‍ തേടുന്നതിനെ പ്രതീക്ഷയോടെയാണ് ആരോഗ്യവിദഗ്ധര്‍ കാണുന്നത്. എന്നാല്‍ ഇതു യാഥാര്‍ത്ഥ്യമാക്കുന്നതിലുള്ള വെല്ലുവിളികള്‍ ചെറുതൊന്നുമല്ല.
ലോക നിലവാരമുള്ള സജ്ജീകരണങ്ങള്‍ മുതല്‍ വാക്സിന് കമ്പികളുമായുള്ള കരാര്‍ വരെ ഇതില്‍വരും.ലോകമെങ്ങും റോബോട്ടിക് സംവിധാനമുള്ള ആത്യാധുനിക രീതിയിലേക്ക് ഉല്പാദനം മാറിക്കഴിഞ്ഞു.നിലവില്‍ ഇന്ത്യ ഉപയോഗിക്കുന്ന മൂന്ന് വാക്സീനുകളില്‍ കോവീഷീല്‍ഡിന്റെ ഉല്പാദന പങ്കാളിത്തം കേരളത്തിന് ലഭിക്കാന്‍ കടമ്പകളേറെയാണ്.
എന്നാല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് കൂടി പങ്കാളിയായ കോവാക്സിനും റഷ്യയുടെ സ്പുട്നികും പ്രതീക്ഷ നല്കുന്നു.സ്പുട്നിക് ഉല്പാദിപ്പിക്കാന് ഇന്ത്യയില്‍ ഏഴ് സ്വകാര്യ കമ്പനികള്‍ തയ്യാറായി കഴിഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങള്‍ വഴി കോവിഡ് വാക്സിന് ഉല്പാദിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്.
ഓരോ വാക്സിന്റെയും നിര്‍മാണ രീതി വ്യത്യസ്ഥമാണെന്നത് പ്ലാന്റ് നിര്‍മ്മിക്കുന്നതില്‍ വെല്ലുവിളിയാകും.യഥാര്‍ഥ വൈറസിനെ നിര്ദോശകാരിയാക്കി ഉപയോഗിക്കുന്ന കോവിഡ് വാക്സിന്റെ രീതിയല്ല റഷ്യയുടെ സ്പുട്നിക് വാക്സിന്റേത്.
ജലദോശപ്പനിയുണ്ടാക്കുന്ന അഡിനോ വൈറല്‍, കൊറോണ വൈറസിന്റെ ജനിതക വസ്തുവിനെ കൂട്ടിചേര്‍ത്താണ് സ്പുട്നിക്കും കോവീഷീല്‍ഡും തയ്യാറാക്കുന്നത്. സജ്ജീകതരണങ്ങളിലും ഇതനുസരിച്ചുള്ള മാറ്റങ്ങള്‍ വേണം.സര്‍ക്കാരിന് തനിച്ച് ഇക്കാര്യത്തില്‍ മുന്നോട്ടപോകാന്‍ എളുപ്പമല്ല.
ഈ മേഖലയില്‍ പ്രാഗത്ഭ്യം നേടിയ കമ്പനിയുമായുള്ള സഹകരണമാകും നല്ലതെന്നാണ് വിലയിരുത്തല്‍.
ജീവനക്കാരില്ലാത്തതാണ് സര്‍ക്കാര്‍ നേരിടുന്ന മറ്റൊരു വെല്ലുവിളി. മരുന്നുണ്ടാക്കുന്നതില്‍ നിന്ന് വ്യത്യസ്ഥമാണ് വാക്സിന് നിര്‍മ്മാണം. മരുന്നിന്റെ കാര്യത്തില്‍ രസതന്ത്രത്തിനാണ് പ്രാധാന്യം എങ്കില്‍ വാക്സിനില്‍ ജീവശാത്രഗവേഷണത്തിനാണ് ഊന്നല്‍. ഉല്പാദനത്തിനൊപ്പം വാക്സിന് ഗവേഷണവും പ്ലാന്റുകളില്‍ നടക്കണം.
ഇതില്‍ പ്രധാനം ബയോസേഫ്റ്റി ലോബുകളാണ്. കൂടാതെ മൈക്രോബയോളജി ലാബ്, കെമിക്കല്‍ ലാബ് തുടങ്ങി വാക്സിന്റെ കെമിക്കല്‍ ലാബ് തുടങ്ങി വാക്സിന്റെ പ്രീ ക്ലിനിക്കല്‍ ഘട്ടത്തില്‍ പരീക്ഷിക്കാന്‍ അനിമല്‍ ഹൗസുകള്‍ വരെ വേണം. പ്ലാന്റിന്റെ സജ്ജീകരണങ്ങള്‍ക്കനുസരിച്ച് ചിലവ് ഏറെയാണ്. വാക്സിന്റെ ആവശ്യം ഇത്രയേറെ വരുമെന്നധാരണ ഇല്ലാതിരുന്ന 2019-ല്‍ പ്ലാന്റിലെ സജ്ജീകരണങ്ങള്‍ക്കായി 4000 കോടി രൂപ ചെലവിട്ടുവെന്നാണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് സൂചിപ്പിക്കുന്നത്.