- Advertisement -Newspaper WordPress Theme
covid-19കോവിഡ് വാക്‌സിന്‍ നിര്‍മ്മാണം വ്യാപകവും സുതാര്യവുമാക്കണമെന്ന് ജി7 ഉച്ച കോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

കോവിഡ് വാക്‌സിന്‍ നിര്‍മ്മാണം വ്യാപകവും സുതാര്യവുമാക്കണമെന്ന് ജി7 ഉച്ച കോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: ജി 7 ഉച്ചയോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍ക്ക് കാതോര്‍ത്ത് സമ്പന്ന രാജ്യങ്ങള്‍. ഏക ലോകം ഏകാരോഗ്യം എന്ന സമീപനമാണ് കോവിഡ് മഹാമാരിയുടെ കാലത്ത് വേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ജി7 രാജ്യങ്ങളുടെ അതിഥിയായി വെര്‍ച്വല്‍ പ്രസംഗം നടത്തുകയായിരുന്നു പ്രധാനമന്ത്രി. കോവിഡ് വാക്സിന്‍ നിര്‍മ്മാണം വ്യാപകവും സുതാര്യവുമാക്കാന്‍ ബൗദ്ധിത സ്വത്തവകാശ നിയമങ്ങളില്‍ ഇളവ് നല്‍കണമെന്ന് ഇന്ത്യയുടെ ആവശ്യത്തിന് പിന്തുണ നല്‍കാനും മോദി ജി7 രകാജ്യങ്ങളോട് അഭ്യര്‍ഥിച്ചു.
ഭാവിയില്‍ ഉണ്ടാകാനിടയുള്ള മഹാമാരികള്‍ക്കെതിരെ ലോകം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും മോദി പറഞ്ഞു.ജര്‍മനിയും ഓസ്ട്രേലിയയും മോദിയുടെ നിലപാടുകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചതായി വിദേശകാര്യ വൃത്തങ്ങള്‍ വെളിപ്പെടുത്തി. പ്രസംഗത്തിനിടെ കോവിഡ് മഹാമാരി നേരിടുന്നതില്‍ ഇന്ത്യയ്ക്ക് നല്‍കിയ പിന്തുണയ്ക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു.മഹാമാരി നേരിടുന്നതിലും വാക്സിന്‍ ഉദാപാതനത്തിലും വിതരണത്തിലും ഇന്ത്യയുടെ അനുഭവങ്ങളും വൈദഗ്ധ്യവും പങ്കുവെയ്ക്കാമെന്നും മോദി പറഞ്ഞു.
യു.കെ, കാനഡ, ഫ്രാന്‍സ്, യു.എസ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍ എന്നിവരാണ് ജി7 രാജ്യങ്ങള്‍. ഇന്ത്യ, ഓസ്ട്രേലിയ, ദക്ഷിണകൊറിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളെയും ആഥിതേയരായി ബ്രിട്ടന്‍ ക്ഷണിച്ചിരുന്നു.കോവിഡിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണങ്ങള്‍ ഊര്‍ജ്ജിതമാക്കാനും ജി7 ഉച്ചകോടിയില്‍ തീരുമാനമായി. ദരിദ്രരാജ്യങ്ങള്‍ക്ക് കോവിഡ് വാകിന്‍ സഹായങ്ങളും പ്രഖ്യാപിച്ചു. രിദ്രരാജ്യങ്ങള്‍ക്കായി ജി7 രാജ്യങ്ങള്‍ 100കോടി വാക്സീനുകള്‍ സൗജന്യമായി നല്‍കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ അറിയിച്ചു.അതേ സമയം ജി 7 പ്രഖ്യാപനം തുടക്കം മാത്രമേ ആകുന്നുള്ളുവെന്നും വാക്സിന്‍ ഉറപ്പാക്കുന്നതില്‍ സമ്പന്ന രാജ്യങ്ങള്‍ മടിച്ച് നില്‍ക്കരുതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme