- Advertisement -Newspaper WordPress Theme
FOODവിഷുവിന് ഉണ്ണിയപ്പം വീട്ടിലുണ്ടാക്കാം

വിഷുവിന് ഉണ്ണിയപ്പം വീട്ടിലുണ്ടാക്കാം

കേരളത്തിലെ പലഹാരങ്ങളില്‍ പ്രധാന വിഭവങ്ങളില്‍ ഒന്നാണ് ഉണ്ണിയപ്പം. കുഴിയപ്പം, കരോലപ്പം, കരപ്പം ഇങ്ങനെ പല പേരുകള്‍ ഉണ്ട് ഉണ്ണിയപ്പത്തിന്. ഉണ്ണിയപ്പം ഇഷ്ടമില്ലാത്തവര്‍ ഉണ്ടോ എന്നറിയില്ല. ഗോളകൃതിയില്‍ ഒരു കുഞ്ഞന്‍ പലഹാരം സ്വദില്‍ ഒന്നാം സ്ഥാനം തന്നെ ആണ്. പ്രത്യേക രുചികൂട്ടില്‍ പഞ്ചസാര മേമ്പൊടി തൂകി ആണ് പ്രസാദം കൊടുക്കുന്നത്. കടകളില്‍ നിന്നും വാങ്ങുന്ന ഉണ്ണിയപ്പത്തിന് സ്വാദ് കൂടാന്‍ എന്തോ ഒരു കാരണം ഉണ്ടെന്ന് ചിലര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടാകും. ഉണ്ണിയപ്പം തയ്യാറാക്കുമ്പോള്‍ ഒരു സ്‌പെഷ്യല്‍ ചേരുവക കൂടി ചേര്‍ത്ത് നോക്കൂ, ശരിക്കും കടയിലെ അതേ രുചിയിലുള്ള ഉണ്ണിയപ്പം തയ്യാറാക്കാം.

വേണ്ട ചേരുവകള്‍…

പച്ചരി അര കിലോ
ശര്‍ക്കര 1/2 കിലോ( മധുരം കുറവ് വേണ്ടവര്‍ക്ക് കുറയ്ക്കാം )
ഗോതമ്പ് പൊടി 1 സ്പൂണ്‍
അരി റവ 2 സ്പൂണ്‍
മൈദ 1 സ്പൂണ്‍
നെയ്യ് 4 സ്പൂണ്‍
തേങ്ങാ കൊത്ത് 1 കപ്പ്
ഉപ്പ് ഒരു നുള്ള്
വറുക്കാന്‍ എണ്ണ / നെയ്യ് 1/2 ലിറ്റര്‍
ചെറിയ പഴം 2 എണ്ണം
ഏലയ്ക്ക 4 എണ്ണം

തയ്യാറാക്കുന്ന വിധം…

പച്ചരി ആദ്യം രണ്ട് മണിക്കൂര്‍ കുതിരാന്‍ വയ്ക്കുക. ഒരു പാത്രത്തില്‍ ശര്‍ക്കരയും, കുറച്ചു വെള്ളവും ചേര്‍ത്ത് നന്നായി കുറുകി തണുപ്പിച്ചു എടുക്കുക. അതിനു ശേഷം മിക്‌സിയുടെ ജാറിലേക്ക് മാറ്റി, രണ്ട് ഞാലി പൂവന്‍ പഴവും, കൂടെ ഏലയ്ക്കയും ശര്‍ക്കര പാനിയും ചേര്‍ത്ത് അരക്കുക.

ചെറിയ തരിയായി വേണം അരക്കാന്‍. അരച്ച മാവ് ഒരു പാത്രത്തിലേക്ക് ഒഴിച്ച് അതിലേക്ക് രണ്ട് സ്പൂണ്‍ മൈദ മാവ്, രണ്ട് സ്പൂണ്‍ ഗോതമ്പ് മാവ്, എന്നിവയോടൊപ്പം ഒരു സ്പൂണ്‍ അരി റവ ആണ് ചേര്‍ക്കേണ്ടത്, അരി റവ ചേര്‍ക്കുമ്പോള്‍ ഉണ്ണിയപ്പം കടയിലെ അതെ സ്വാദ് കിട്ടും..ഒരു ചീന ചട്ടി വച്ചു അതിലേക്ക് നെയ്യ് ഒഴിച്ച് തേങ്ങാ കൊത്ത് ചേര്‍ത്ത് നന്നായി വറുത്തു ബ്രൗണ്‍ നിറത്തില്‍ ആക്കി മാവിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഒപ്പം ഒരു നുള്ള് ഉപ്പ് കൂടെ ചേര്‍ത്ത് ഇളക്കി മാവ് 20 മിനുട്ട് അടച്ചു വയ്ക്കുക. അതിനു ശേഷം ഉണ്ണിയപ്പ ചട്ടി വച്ചു എണ്ണ ഒഴിച്ച് ചൂടാക്കി മാവ് ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ച് ഉണ്ണിയപ്പ ചട്ടിയില്‍ മാവ് ഒഴിച്ച് രണ്ട് വശവും മറിച്ചിട്ടു ഉണ്ണിയപ്പം വേകിച്ചു എടുക്കുക. വളരെ രുചികരമായ ഉണ്ണിയപ്പം തയ്യാറായി..

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme